എച്ച്.എൽ.എൽ കൈമാറ്റം: തകർന്ന ആരോഗ്യമേഖല വീണ്ടും തളരും
text_fieldsന്യൂഡൽഹി: എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് (ഹിന്ദുസ്ഥാൻ ലാറ്റക്സ്) എന്ന കേന്ദ്ര സർക്കാറിെൻറ മിനി രത്ന കമ്പനിയെ സ്വകാര്യമേഖലക്ക് കൈമാറുേമ്പാൾ കനത്ത നഷ്ടം ആരോഗ്യ, ചികിത്സ രംഗത്ത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഇല്ലാതാവുന്നതിെനാപ്പം സ്വകാര്യ കുത്തകകൾക്ക് വൻവിലക്ക് അവ വിറ്റഴിക്കാനുള്ള വഴികൂടിയാണ് കേന്ദ്രം തുറന്നുകൊടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ കൈവശമുള്ള കോടികളുടെ പൊതുമുതലും കോർപറേറ്റുകളുടെ കൈവശം എത്തിച്ചേരും.
എച്ച്.എൽ.എൽ ലൈഫ് കെയറിന് കീഴിൽ എട്ട് കമ്പനികളാണ് കേരളത്തിലടക്കം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഗർഭനിരോധന ഉറകൾ, ഹോർമോൺ അടങ്ങിയതും അല്ലാത്തതുമായ ഗുളികകൾ എന്നിവ നിർമിക്കുന്ന ലോകെത്ത പ്രമുഖ കമ്പനിയാണ് മാതൃസ്ഥാപനമായ ലൈഫ് കെയർ ലിമിറ്റഡ്. രക്തം ശേഖരിക്കുന്ന ബാഗുകൾ, മുറിവ് തുന്നിക്കൂട്ടുന്ന നൂല്, ജനറിക് മരുന്നുകൾ, ഡയഗണസ്റ്റിക് കിറ്റ്, വാക്സിനുകൾ, സാനിറ്ററി നാപ്കിൻ, പ്ലാസ്റ്റർ തുടങ്ങിയവയുമുണ്ട്. ഗർഭ നിരോധന ഉറ വിപണിയുടെ 14 ശതമാനവും കൈവശമുണ്ട്. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി വാക്സിനുകൾ ഉൽപാദിപ്പിക്കുന്ന എച്ച്.എൽ.എൽ ബയോടെക് ആണ് ഒരു ഉപകമ്പനി. 6000 കോടി രൂപ നിക്ഷേപമുള്ള ഇൗ പദ്ധതിയിൽ 584 ദശലക്ഷം മരുന്നുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ബി.സി.ജി, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ്-ബി, മസ്തിഷ്ക ജ്വരം, പേ വിഷബാധ എന്നിവക്കുള്ള മരുന്നുകളും ഉൽപാദിപ്പിക്കുന്നു.
എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സർവിസസ് നിർമാണ മേഖലയിൽ കേന്ദ്രീകരിക്കുന്നു. കേന്ദ്ര സാർവത്രിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഗുണപരവും വിലകുറഞ്ഞതുമായ ജനറിക് മരുന്നുകൾ നിർമിക്കുന്ന ഗോവ ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ് മെറ്റാന്ന്. താഴ്ന്ന വരുമാന കുടുംബങ്ങൾക്ക് ചികിത്സ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് സ്പ്രിങ് ഹോസ്പിറ്റൽസുമുണ്ട്. ഹൈദരാബാദിൽ മാത്രമുള്ള 12 ആശുപത്രികളിൽ സ്വകാര്യ ആശുപത്രികളിൽനിന്ന് 40 -50 ശതമാനം ചെലവ് കുറവാണ്. എച്ച്.എൽ.എൽ മീഡിയ പാർക്ക് മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടാണ് സ്ഥാപിച്ചത്. എയ്ഡ്സ് പ്രതിരോധം, പ്രത്യുൽപാദനം, മാതാവിെൻറയും കുട്ടികളുടെയും ആരോഗ്യം എന്നീ മേഖലകളിൽ ബിഹാർ, ഒഡിഷ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് കുടുംബാസൂത്രണ പ്രോത്സാഹന ട്രസ്റ്റും പ്രവർത്തിക്കുന്നു. ആരോഗ്യ മേഖലയിൽ പരിശീലനം നൽകാൻ എച്ച്്.എൽ.എൽ മാനേജ്മെൻറ് അക്കാദമിയും ഉണ്ട്.
എച്ച്.എൽ.എൽ ലൈഫ്െകയർ 2015 -16ൽ 52.15 കോടി രൂപയാണ് കേന്ദ്രത്തിന് ലാഭവിഹിതം കൈമാറിയത്. കഴിഞ്ഞ 26 വർഷമായി തുടർച്ചയായി ലാഭത്തിലുമാണ്. കേരളം വെറും രണ്ട് രൂപ പാട്ട നിരക്കിലാണ് എച്ച്.എൽ.എല്ലിന് 18.58 ഏക്കർ സ്ഥലം കൈമാറിയിട്ടുള്ളത്. എച്ച്.എൽ.എൽ ബയോെടക്കിന് തമിഴ്നാട് 430 ഏക്കർ സ്ഥലവും എച്ച്.എൽ.എൽ മീഡിയപാർക്കിന് 330 ഏക്കറുമാണ് ദീർഘകാല പാട്ടത്തിനും നൽകിയിട്ടുള്ളത്. ഇൗ എട്ട് കമ്പനികളിലായി താൽക്കാലിക, സ്ഥിരം ജീവനക്കാരായി 5554 പേരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.