എച്ച്.എൽ.എൽ സ്വകാര്യവത്കരിക്കാൻ നീക്കം ശക്തം
text_fieldsന്യൂഡൽഹി: 26 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്നതും ചികിത്സാ ഉപകരണങ്ങളും വാക്സിനുകളും നിർമിക്കുന്നതുമായ എച്ച്.എൽ.എൽ ലൈഫ് കെയർ എന്ന പൊതുമേഖല കമ്പനി സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കി. ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന് നേരേത്ത അറിയപ്പെട്ടിരുന്ന എച്ച്.എൽ.എൽ എന്ന മിനിരത്ന കമ്പനിയുടെ ഒാഹരികൾ വിറ്റഴിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിതല ചർച്ച അന്തിമഘട്ടത്തിലാണ്.
കേരളം, തമിഴ്നാട്, ഗോവ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തുച്ഛമായ പാട്ടത്തുകക്ക് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമികളിലാണ് എച്ച്.എൽ.എല്ലിെൻറ ഭാഗമായ എട്ട് കമ്പനികൾ പ്രവർത്തിക്കുന്നത്. കുത്തക ഒൗഷധക്കമ്പനികൾക്ക് എച്ച്.എൽ.എല്ലിനെ കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എ. സമ്പത്ത് എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേന്ദ്ര മന്ത്രിസഭയുടെ മുന്നിൽ ഇതുവരെ വിഷയം എത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വകാര്യവത്കരണ നീക്കത്തിന് ഒരുകാരണവശാലും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.