ഈ പോളിങ് ബൂത്തിൽ വനിത ഹോക്കിയാണ് താരം
text_fieldsറാഞ്ചി: ഹോക്കിയെ പ്രണയിച്ച് വനിതകൾ സ്റ്റിക്കു പിടിച്ച് മൈതാനത്ത് അദ്ഭുതങ്ങൾ തീർത്ത സംസ്ഥാനത്ത് വനിത ഹോക്കിയെയും ഒപ്പം തെരഞ്ഞെടുപ്പിനെയും ജനപ്രിയമാക്കി പുതിയ പരീക്ഷണം. ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിലെ ബരിയാറ്റുവിൽ ‘ഝാർഖണ്ഡ് വനിത ഹോക്കി’ പ്രമേയത്തിൽ ബൂത്തുകൾ ഒരുങ്ങിയതാണ് വോട്ടർമാരിൽ കൗതുകവും ആവേശവും സമ്മാനിച്ചത്. സി.എം സ്കൂൾ ഓഫ് എക്സലൻസിൽ ആറ് ബൂത്തുകളാണുണ്ടായിരുന്നത്.
ഇവിടെ വോട്ടുചെയ്യാനെത്തിയവരെ സ്വീകരിച്ച് ഇന്ത്യൻ ടീം ക്യാപ്റ്റനും ഒളിമ്പ്യനുമായ സലീമ ടെറ്റെ, നിക്കി പ്രധാൻ, സംഗിത കുമാരി തുടങ്ങി സംസ്ഥാനത്തുനിന്ന് ഹോക്കിയിൽ തിളങ്ങിയവരെ വെച്ചുള്ള പോസ്റ്ററുകളും ബാനറുകളുമാണ് നിറഞ്ഞുനിന്നത്. ‘ഈ ആശയം ഇഷ്ടമായി. ഗൃഹാതുരത അനുഭവപ്പെട്ടു. മുമ്പ് കളിയുമായി സജീവമായിരുന്ന കുട്ടിക്കാലം ഓർമയിലെത്തി. ഝാർഖണ്ഡിലെ വനിത ഹോക്കി താരങ്ങൾ രാജ്യത്തിന് അഭിമാനമാകും പോലെ വോട്ടർമാർ ജനാധിപത്യത്തിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷ’- വോട്ടുചെയ്യാനെത്തിയ 33കാരിയായ ശ്വേത സ്വാൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.