ജനങ്ങൾ ദുരിതമനുഭവിക്കുേമ്പാൾ പാർലമെന്റ് കാഴ്ചക്കാരാവരുത്; ഓൺലൈനായി ചേരണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാർലമെൻററി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ യോഗങ്ങൾ ഓൺലൈനായി ചേരാൻ അനുവദിക്കണമെന്ന് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് അഭ്യർഥിച്ച് സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ജനങ്ങൾ ദുരിതമനുഭവിക്കുന്ന ഈ മഹാമാരിക്കാലത്ത് പാർലമെൻറ് നിശ്ശബ്ദ കാഴ്ചക്കാരനാകാൻ പാടില്ലെന്നും അധ്യക്ഷന്‍ അയച്ച കത്തിൽ ഖാർഗെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്ന പരമോന്നത സ്ഥാപനമാണ് പാർലമെൻറ്. അവരുടെ വേദന പ്രകടിപ്പിക്കുന്നതിനും കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിഹാരങ്ങളും ആലോചിക്കുന്നതിനുള്ള പരമോന്നത വേദി കൂടിയാണിത്. യോഗങ്ങൾ വഴി ഫലപ്രദവും പാർട്ടികൾക്കതീതവുമായ കൂട്ടായ പരിശ്രമങ്ങൾക്ക് മുൻൈകയെടുക്കണം. ഈ മനോഭാവത്തോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ഓൺലൈൻ മീറ്റിങ്ങുകൾ അനുവദിക്കാൻ അഭ്യർഥിക്കുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.