നിറങ്ങളിൽ നീരാടി രാജ്യം ഹോളി ആേഘാഷിച്ചു
text_fieldsന്യൂഡൽഹി: വർണങ്ങളിൽ മുങ്ങി സന്തോഷം പങ്കുവെച്ച് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. മുഖത്ത് ചായം വാരിത്തേച്ചും വെള്ളം നിറച്ച ബലൂണുകൾ പരസ്പരം എറിഞ്ഞും വാരിപ്പുണർന്നും ആശംസകൾ കൈമാറിയും നൃത്തം ചെയ്തും തെരുവുകളിൽ ജനം സജീവമായി. ചിലയിടങ്ങളിൽ പാട്ടും നൃത്തവും ചെണ്ട മേളങ്ങളുമായി കുട്ടികളും യുവതീയുവാക്കളും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ രാജ്യവാസികൾക്ക് ഹോളി സന്ദേശം നൽകി. സമാധാനത്തിെൻറയും പുരോഗതിയുടെയും പുതിയ തുടക്കമാവെട്ട ഇൗവർഷത്തെ ആഘോഷങ്ങളെന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആശംസിച്ചു.
സന്തോഷവും ഉൗഷ്മളതയും പടർത്തുന്ന ആഘോഷം പ്രധാനമന്ത്രിയും ആശസിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവും ആശംസകൾ നൽകി. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 12 സഹപ്രവർത്തകർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് സി.ആർ.പി.എഫ് ജവാന്മാർ ഇത്തവണ ആഘോഷ പരിപാടികൾ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.