ഭഗത് സിങ്ങിന്‍റെ ചരമവാർഷിക ദിനത്തിൽ അവധി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
text_fieldsചണ്ഡീഗഡ്: സ്വാതന്ത്ര സമര സേനാനിയായ ഭഗത് സിങ്ങിന്‍റെ ചരമവാർഷികമായ മാർച്ച് 23ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. നാളെ പഞ്ചാബിലെ ജനങ്ങൾക്ക് ഭഗത് സിങ്ങിന്‍റെ ജന്മഗ്രാമമായ ഖത്കർ കലാൻ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കാന്‍ വേണ്ടിയാണ് അവധി അനുവദിക്കുന്നതെന്ന് മാൻ വിധാൻ സഭയിൽ പറഞ്ഞു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായാണ് ഭഗത് സിങ്ങിനെ കണക്കാക്കുന്നത്. രാജ്യത്തിന്‍റെ സ്വാതന്ത്ര പേരാട്ടത്തിൽ നിർണായക പങ്ക് വഹിച്ച ഭഗത് സിങ്ങിന്‍റെയും ബി.ആർ അംബേദ്കറിന്‍റെയും പ്രതിമ സ്ഥാപിക്കാനുള്ള പ്രമേയവും ചൊവ്വാഴ്ച പഞ്ചാബ് നിയമസഭയിൽ പാസാക്കിയിട്ടുണ്ട്.
ഭഗത് സിങ്ങിന്‍റ ജന്മഗ്രാമമായ ഖത്കർ കലനിൽ വെച്ചാണ് മാർച്ച് 16 ന് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.