അമിത് ഷാക്ക് ആഭ്യന്തര മന്ത്രിയായി തുടരാൻ ധാർമിക അവകാശമില്ല -സഞ്ജയ് സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തൽസ്ഥാനത്തു തുടരാൻ ധാർമിക അവകാശമിെല്ലന്ന് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്. ആഭ്യന്തര മന്ത്രിയുടെ കൺമുന്നിൽ അക്രമികൾ പട്ടാപകൽ വെടിയുതിർക്കുകയും വിദ്യാർഥികളും അധ്യാപകരും കാമ്പസുകളിൽ മർദിക്കപ്പെടുകയും ചെയ്യുന്നു. അമിത് ഷാ അക്രമം നടന്ന സ്ഥലങ്ങേളാ അക്രമത്തിനിരയായവരേയോ സന്ദർശിച്ചിട്ടില്ലെന്നും സജ്ഞയ് സിങ് പറഞ്ഞു.
തലസ്ഥാന നഗരിയിൽ കലാപമഴിച്ചു വിട്ടവർക്കൊപ്പമാണെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്്. കലാപം ചർച്ച ചെയ്യാൻ സർക്കാർ മടിക്കുകയാണ്. ഇൗ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവും സർക്കാർ നിരാകരിക്കുന്നു. ഗുരുതര വിഷയങ്ങളിൽ ഉത്തരം നൽകാൻ കേന്ദ്ര സർക്കാർ തയാറാവുന്നില്ല. കലാപം പോലെ ഗുരുതരമായ വിഷയം ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെന്താണ് പാർലമെൻറിെൻറ പ്രാധാന്യമെന്നും എന്താണ് രാജ്യത്തെ പൗരൻമാർക്ക് സർക്കാർ നൽകുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു. പാർലമെൻറിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുമ്പിൽ ഡൽഹി കലാപ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിെര ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.