Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിസ നിയമം ലംഘിച്ച്​...

വിസ നിയമം ലംഘിച്ച്​ തബ്​ലീഗ്​ സമ്മേളനത്തിൽ; 800 ഇന്തോനേഷ്യക്കാർ കരിമ്പട്ടികയിൽ

text_fields
bookmark_border
വിസ നിയമം ലംഘിച്ച്​ തബ്​ലീഗ്​ സമ്മേളനത്തിൽ; 800 ഇന്തോനേഷ്യക്കാർ കരിമ്പട്ടികയിൽ
cancel

ന്യൂഡൽഹി: മാർച്ച്​ പകുതിയോടെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​​ങ്കെടുത്ത 800 ഇന്തോനേഷ്യക്കാരെ ഇന്ത്യ കരിമ്പട്ടികയിൽപെടുത്തി. വിസ നിയമം ലംഘിച്ചതിനാണ്​ നടപടി.

ഈ മാസം പകുതിയോടെയാണ്​ നിസാമുദ്ദീനിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ ത്രിദിന സമ്മേളനം നടന്നത്​. 8,000ത്തോളം പേർ പ​ങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച നിരവധിയാളുകൾക്ക്​ പിന്നീട്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഏഴുപേർ മരണപ്പെടുകയും ചെയ്​തു.

ടൂറിസ്റ്റ് വിസയിൽ എത്തിയാണ്​ ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഓളം പേർ ചടങ്ങിൽ പ​ങ്കെടുത്തത്​. ഇത്​ വിസ നിയമ ലംഘനമാണെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ്​ ജാഗ്രത പ്രഖ്യാപിക്കുന്നതിന്​ മുമ്പുതന്നെ ഇന്ത്യയിലെത്തിയവരാണിവർ. കരിമ്പട്ടികയിൽപെടുത്തിയതിനാൽ ഭാവിയിൽ അവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയി​ല്ലെന്ന്​ ആഭ്യന്തര വകുപ്പ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiatableeg jamaatIndia News
News Summary - Home Ministry to blacklist 800 Indonesian for violation of visa rules
Next Story