ഒാഫിസ് കമ്പ്യൂട്ടറിൽ ഒാൺലൈൻ കളി വേണ്ട
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതാദ്യമായി സമൂഹമാധ്യമ, ഇൻറർനെറ്റ് ന യം നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഒാഫിസിലെ ഒൗദ്യോഗിക ഇലക്ട്രോണിക് ഉപകരണങ ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിൽ സമൂഹമാധ്യമങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്ക രുത്. ഇൻറർനെറ്റ് ബന്ധമുള്ള കമ്പ്യൂട്ടറുകളിൽ രഹസ്യസ്വഭാവമുള്ള ജോലി ചെയ്യരുത്. ഇതിന് പ്രത്യേകമായുള്ള സ്റ്റാൻഡ് എലോൺ സംവിധാനങ്ങൾ ഉപയോഗിക്കണം.
ഗൂഗ്ൾ ഡ്രൈവ്, ഡ്രോപ് ബോക്സ്, െഎ-ക്ലൗഡ് തുടങ്ങിയ സ്വകാര്യ ക്ലൗഡ് സർവിസുകളിൽ രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ സൂക്ഷിക്കരുത്. ഡാറ്റ ചോർച്ചയുണ്ടായാൽ ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാവും. ജീവനക്കാർ, കരാർ ജീവനക്കാർ, കൺസൾട്ടൻറ് എന്നിവർക്കെല്ലാം ഇൗ നിർദേശം ബാധകമാണെന്ന് 24 പേജ് വരുന്ന കുറിപ്പിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഹാക്കിങ് ശ്രമങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇൗ നിർദേശങ്ങളെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഉൗരിയെടുക്കാവുന്ന സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് ഡാറ്റ പകർത്തുേമ്പാൾ എൻക്രിപ്ട് ചെയ്യണം. സ്ഥാപനം നൽകിയ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. അനധികൃതമായി യു.എസ്.ബി സാമഗ്രികൾ പുറത്തു കൊണ്ടുപോകുന്നത് നിരോധിച്ചു. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇ-മെയിൽ വഴി നൽകരുത്. പൊതു വൈ-ഫൈ കണക്ഷനുകളിൽനിന്ന് ഒൗദ്യോഗിക ഇ-മെയിൽ അക്കൗണ്ട് തുറക്കരുത്. വയർലസ് റൂട്ടറിൽ മീഡിയ അക്സസ് കൺട്രോൾ (എം.എ.സി) ഉപയോഗിക്കുന്നത് നന്ന്. വൈ-ഫൈ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്യുന്ന ഒാരോ ഇലക്ട്രോണിക് ഉപകരത്തിനും തനത് െഎ.ഡി വേണമെന്നും ആഭ്യന്തര മന്ത്രാലയം ഒാർമിപ്പിച്ചു.
2020 ആവുേമ്പാൾ ഇന്ത്യയിൽ 73 കോടി ഇൻറർനെറ്റ് ഉപയോക്താക്കൾ ഉണ്ടായിരിക്കുമെന്നാണ് നിതി ആയോഗ് പഠനം. ഇതിൽ 75 ശതമാനവും ഗ്രാമീണ മേഖലകളിലെ പുതിയ ഉപയോക്താക്കളാവും. അടുത്ത രണ്ടു വർഷംകൊണ്ട് ഇന്ത്യയിൽ 17.5 കോടി ഒാൺലൈൻ ഷോപ്പിങ്, ഇ-കോമേഴ്സ് ഇടപാടുകാർ ഉണ്ടാവുമെന്നാണ് കണക്ക്. കേന്ദ്ര സർക്കാർ ജീവനക്കാരിൽ നല്ല പങ്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ട്. അബദ്ധവശാൽ വൈറസ് ബാധിത വെബ്സൈറ്റുകളിലേക്ക് അവർ കടന്നുചെല്ലാൻ ഇടയുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.