ആരെയും മാസങ്ങളോളം കരുതൽ തടങ്കലിൽവെക്കാം; ഡൽഹി പൊലീസിന് പ്രത്യേക അധികാരം
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങൾ സജീവമായ ഡൽഹി ഞായറാഴ്ച മുതൽ മൂന്നു മാസത്തേക്കു ദേ ശസുരക്ഷ നിയമത്തിൻകീഴിൽ. ഏപ്രിൽ 18 വരെയുള്ള മൂന്നു മാസത്തേക്ക് ഡൽഹിയിൽ എൻ.എസ്.എ ച ുമത്താൻ ഡൽഹി പൊലീസ് കമീഷണർക്ക് അധികാരം നൽകുന്ന ഉത്തരവ് ലഫ്. ഗവർണർ അനിൽ ബൈജ ൽ പുറപ്പെടുവിച്ചു.
ഡൽഹിയിൽ നേരേത്ത പലപ്പോഴും എൻ.എസ്.എ ഏർപ്പെടുത്തിയിട്ടുണ് ട്. കാലാകാലങ്ങളിൽ ഇത് പുതുക്കി വരാറുള്ളതാണെന്നും അസാധാരണമായി ഒന്നുമില്ലെന്നുമ ാണ് പൊലീസ് വിശദീകരണം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പൗരത്വ പ്രക്ഷോഭങ്ങൾ സർക്കാറിന് തലവേദനയായി നിൽക്കുകയും ചെയ്യുന്നതിനിടയിൽ വീണ്ടും എൻ.എസ്.എ കൊണ്ടുവരുന്നത് ദുരുദ്ദേശ്യപരമാണെന്ന് ആശങ്കയുണ്ട്. ഇതനുസരിച്ച് ഡൽഹി പൊലീസിന് ദേശസുരക്ഷ ചൂണ്ടിക്കാട്ടി ആരെയും കുറ്റംചുമത്താതെ കസ്റ്റഡിയിലാക്കാനും കരുതൽതടങ്കലിൽ വെക്കാനും അധികാരം ലഭിക്കും.
വിചാരണ കൂടാതെ 12 മാസം വരെ തടവിലാക്കാൻ അമിതാധികാരം നൽകുന്നതുകൂടിയാണ് എൻ.എസ്.എ എന്ന പേരിൽ അറിയപ്പെടുന്ന കരിനിയമം. ഉത്തരവിനെതിരെ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്ന് പൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിലുള്ള യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് നേതാവ് നദീം ഖാൻ പറഞ്ഞു. 2015 മുതൽ പലതവണയായി ഡൽഹി പൊലീസിന് നൽകിവരുന്ന പ്രത്യേക അധികാരത്തിന് ഇപ്പോൾ കടുപ്പം കൂട്ടുന്നത് പൗരത്വ പ്രക്ഷോഭരംഗത്തുള്ളവരുടെ മനോവീര്യം തകർക്കാനാണെന്ന് സമരരംഗത്തുള്ളവർ ആശങ്ക പ്രകടിപ്പിക്കുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നവരെ തടയാനാണ് നിയമമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈ നിയമപ്രകാരം, കുറ്റം വ്യക്തമാക്കാതെ 10 ദിവസം വരെ ആരെയും കസ്റ്റഡിയിൽ വെക്കാം. സാധാരണ ഗതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. കോടതി അനുവദിക്കുന്നുവെങ്കിൽ മാത്രമാണ് തുടർന്ന് പൊലീസ് കസ്റ്റഡി.
അതിന് കുറ്റം കോടതിയെ ബോധ്യപ്പെടുത്തണം. രാജ്യ സുരക്ഷക്കു പുറമേ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരെയും അസാധാരണമായി രാജ്യത്ത് സ്ഥിരസാന്നിധ്യമായി മാറുന്ന വിദേശികളെയും തടവില്‍ വെക്കാനും ഈ നിയമം ഉപയോഗപ്പെടുത്താമെന്നാണ് വ്യവസ്ഥ.
370ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജിച്ച ജമ്മു-കശ്മീർ ദേശസുരക്ഷ നിയമത്തിനു കീഴിലാണ്. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഈ നിയമപ്രകാരം അഞ്ചു മാസത്തിലധികമായി കരുതൽ തടങ്കലിൽ കഴിയുന്നു. യു.പിയുടെ പല പട്ടണങ്ങളിലും എൻ.എസ്.എ പ്രാബല്യത്തിലുണ്ട്. തലസ്ഥാനനഗരമായ ഡൽഹിയിലെ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാധ്യമപ്രവർത്തകൻ കിഷോര്‍ ചന്ദ്ര വാംഗ്ഖേമിനെ എൻ.എസ്.എ പ്രകാരം 12 മാസം കസ്റ്റഡിയിൽവെച്ചതും പശു സംരക്ഷണത്തിെൻറ പേരിൽ കഴിഞ്ഞവർഷം ഉത്തർപ്രദേശിലും മധ്യപ്രദേശിലും നിരവധി പേർക്കെതിരെ എൻ.എസ്.എ ചുമത്തിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.