Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക്​...

ഇന്ത്യ-പാക്​ അതിർത്തിയുടെ ചിത്രം മാറിയത് വിവാദത്തിൽ

text_fields
bookmark_border
ഇന്ത്യ-പാക്​ അതിർത്തിയുടെ ചിത്രം മാറിയത് വിവാദത്തിൽ
cancel

ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തി​​​െൻറ വാർഷിക റിപ്പോർട്ടിൽ രാജ്യത്തി​​​െൻറ അതിർത്തിയുടേതെന്ന പേരിൽ തെറ്റായ ചിത്രം വന്നത്​ വിവാദമായി. ഇന്ത്യ- പാകിസ്​താൻ അതിർത്തിയിൽ സ്​ഥാപിച്ച ഫ്ലഡ്​ലൈറ്റി​​​​െൻറ ചിത്രമാണ്​ മാറിയത്​. ചിത്രം ഇന്ത്യ-പാക്​ അതിർത്തിയുടേതല്ലെന്നും സ്​പെയിൻ-മൊറോ​േക്കാ അതിർത്തിയുടേതാണെന്നുമാണ്​ റിപ്പോർട്ട്​.

ഇതുസംബന്ധിച്ച്​ ആഭ്യന്തരവകുപ്പ്​ സെക്രട്ടറി രാജീവ്​ മെഹറിഷി അതിർത്തി രക്ഷാസേനയോട്​ വിശദീകരണം തേടി. അബദ്ധമാണെങ്കിൽ ക്ഷമ ചോദിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. 2006ൽ സ്​പാനിഷ്​ ഫോ​േട്ടാഗ്രാഫർ സാവിയർ മൊയാനോ പകർത്തിയതാണ്​ ചിത്രമെന്നാണ്​ കണ്ടെത്തൽ. രാജ്യാതിർത്തിയിൽ 1943 കി.മീറ്ററോളം ഫ്ലഡ്​ലൈറ്റ്​ സ്​ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നിടത്താണ്​ തെറ്റായചിത്രം ചേർത്തിരിക്കുന്നത്​.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-pak borderspain-Morocco BorderHome Ministry Report
News Summary - Home Ministry Report On india-pak Border Floodlighting Shows Spain-Morocco Border
Next Story