ഹൈന്ദവതക്ക് ഭീഷണി സാങ്കൽപികമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: ഹൈന്ദവത ഭീഷണി നേരിടുന്നുവെന്നത് സാങ്കൽപികം മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിന്ദുമതം നേരിടുന്ന ഭീഷണിക്ക് തെളിവു ചോദിച്ചുള്ള വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇതു വിശദീകരിച്ചത്. ഭീഷണി സംബന്ധിച്ച് തങ്ങളുടെ പക്കൽ തെളിവില്ലെന്നും മറുപടിയിൽ പറയുന്നു. നാഗ്പുരിലെ സന്നദ്ധപ്രവർത്തകൻ മൊഹനിഷ് ജബൽപൂരിയാണ് ഇക്കാര്യം ചോദിച്ച് ആഗസ്റ്റ് 31ന് വിവരാവകാശ അപേക്ഷ നൽകിയത്.
ഹൈന്ദവത ഭീഷണി നേരിടുന്നുവെന്ന സംഘ്പരിവാർ സംഘടനകളുടെ നിരന്തര പ്രചാരണത്തിനിടെയാണ് ഒരു തെളിവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നത്. സെൻട്രൽ ഇൻഫർമേഷൻ ഓഫിസർ (ആഭ്യന്തര സുരക്ഷ) വി.എസ്. റാണയാണ് മൊഹനിഷിെൻറ ചോദ്യത്തിന് മറുപടി നൽകിയത്. കൃത്യമായ ഉത്തരം നൽകിയതിന് വി.എസ്. റാണയോട് നന്ദിയുണ്ടെന്നും ആർ.എസ്.എസ് പ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഹനിഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.