ബംഗാളിൽ ബംഗളൂരു മലയാളികളുടെ ഭവനപദ്ധതി
text_fieldsന്യൂഡൽഹി: 'വിഷൻ 2026'മായി സഹകരിച്ച് ബംഗളൂരുവിലെ ഹിറ വെൽഫെയർ അസോസിയേഷൻ ചാരിറ്റബൾ ഫൗണ്ടേഷൻ പശ്ചിമ ബംഗാളിൽ നിർധനർക്കുള്ള ഭവന നിർമാണ പദ്ധതിക്ക് തുടക്കമിട്ടു. 'വിഷൻ 2026' പദ്ധതി നടപ്പാക്കുന്ന ഡൽഹിയിലെ ഹ്യൂമൺ വെൽെഫയർ ഫൗണ്ടേഷനുമായി കൈേകാർത്താണ് ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ഹരിങ്കോല ഗ്രാമത്തിൽ ഭവനപദ്ധതിക്ക് തുടക്കമിട്ടത്.
വിഷെൻറ 2026െൻറ ഭാഗമായുള്ള 'ഗ്രാമീൺ ദോസ്തി' പദ്ധതിയിൽ ദത്തെടുത്ത ഗ്രാമങ്ങളിലൊന്നാണ് ഹരിങ്കോല. ആറു ഭവനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തറക്കല്ലിട്ടത്. ഹരിങ്കോല ഗ്രാമത്തിൽ നടന്ന ചടങ്ങിൽ എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡൻറ് ഹസൻ കോയ തറക്കല്ലിടൽ കർമം നിർവഹിച്ചു.
ബംഗളൂരു മസ്ജിദ് റഹ്മ ഖത്തീബ് കെ.വി. ഖാലിദ്, പശ്ചിമ ബംഗാൾ ഘടകം വെൽെഫയർ പാർട്ടി പ്രസിഡൻറ് അബ്ദുൽ നയീം, സി.പി.എം നേതാവ് അബ്ദുൽ ഗഫാർ, കോൺഗ്രസ് നേതാവ് അബൂതാഹിർ, മോഡൽ വില്ലേജ് കോഒാഡിനേറ്റർ ഇൽയാസ് ഹമദാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.