'ഞാൻ വിജയ് മല്യയാണോ': ഇ. ഡി സ്വത്ത് കണ്ടുകെട്ടിയതിനെതിരെ സഞ്ജയ് റാവത്ത്
text_fields1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കത്തിൽ പ്രകോപിതനായി ശിവസേനയുടെ സഞ്ജയ് റാവത്ത്. ഒളിച്ചോടിയ വ്യവസായികളായ വിജയ് മല്യയെയും നീരവ് മോദിയെയും പോലെയാണോ തന്നെയും പരിഗണിക്കുന്നതെന്ന് അദ്ദേഹം ഏജൻസിയെ പരിഹസിച്ചു.
രണ്ട് വർഷമായി ഇത് തുടരുകയാണെന്ന് പറഞ്ഞ റാവത്ത്, ഇക്കാര്യം രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
"ഇത് രാഷ്ട്രീയ പകപോക്കലിന്റെ കാര്യമാണെങ്കിൽ, ഇക്കാര്യം ഞാൻ നേരത്തെ രാജ്യസഭാ ചെയർമാനെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ ആ സമ്മർദം എന്റെ മേൽ അടിച്ചേൽപ്പിക്കുന്നു. അല്ലാത്തപക്ഷം കേന്ദ്ര അന്വേഷണ ഏജൻസികളെ നേരിടേണ്ടി വരും" -അദ്ദേഹം പറഞ്ഞു. "അവർ ഈ വീട്ടിൽ വന്ന് എന്നെ ഭീഷണിപ്പെടുത്തി. തുടർന്ന് നടപടി ആരംഭിച്ചു" -റാവത്ത് കൂട്ടിച്ചേർത്തു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ റൗത്തിന്റെ അലിബാഗ് പ്ലോട്ടും മുംബൈയിലെ ദാദറിലെ ഒരു ഫ്ലാറ്റും ഉൾപ്പെടുന്നു.
"ഞാൻ വിജയ് മല്യയോ? ഞാൻ മെഹുൽ ചോക്‌സിയോ? ഞാൻ നീരവ് മോദിയോ അംബാനി അദാനിയോ? ഞാൻ താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. എന്റെ നാട്ടിൽ എനിക്ക് ഒരു ഏക്കർ ഭൂമിയില്ല. ഉള്ളത് എന്താണെങ്കിലും ഞാൻ കഷ്ടെപപടട് സമ്പാദിച്ചതാണ്. പണം സമ്പാദിച്ചു. എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നതായി അന്വേഷണ ഏജൻസിക്ക് തോന്നുന്നുണ്ടോ? നിങ്ങൾ എന്നെ ആരുമായാണ് ബന്ധിപ്പിക്കുന്നത്?" -റാവത്ത് പറഞ്ഞു.
അവർക്ക് എന്നെ ഭയപ്പെടുത്താൻ കഴിയില്ല. അവർ എന്റെ സ്വത്ത് പിടിച്ചെടുത്താലും എന്നെ വെടിവെച്ചാലും ജയിലിലേക്ക് അയച്ചാലും. സഞ്ജയ് റാവത്ത് ബാലാസാഹെബ് താക്കറെയുടെ അനുയായിയും ശിവസൈനികനുമാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.