ബസ് അഴിമതി: ഡൽഹി സർക്കാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
text_fieldsന്യൂഡൽഹി: ലോ ഫ്ലോർ ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ വി.എക്സ് സക്സേന. 1000 ബസുകളാണ് ഡൽഹി സർക്കാർ വാങ്ങുന്നത്. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി കനത്ത തിരിച്ചടി നൽകുന്നതാണ് ഗവർണറുടെ തീരുമാനം.
അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് ഗവർണർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡൽഹി ട്രാൻസ്‍പോർട്ട് കോർപ്പറേഷൻ 1000 ബസുകൾ വാങ്ങിയതിലാണ് അന്വേഷണം നടക്കുക. കേസ് സി.ബി.ഐക്ക് കൈമാറാൻ ചീഫ് സെക്രട്ടി നരേഷ് കുമാർ ശിപാർശ ചെയ്തിരുന്നു.
ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ജൂണിലാണ് ലെഫറ്റനന്റ് ഗവർണർക്ക് പരാതി ലഭിച്ചത്. ഡൽഹി ഗതാഗത മന്ത്രി ചെയർമാനായ സമിതി ബസ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം.ജൂലൈയിൽ ഗവർണർ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി. ആഗസ്റ്റിലാണ് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ബസ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.