സ്വവർഗാനുരാഗം: സുപ്രീം കോടതി തീരുമാനത്തിനെതിരെ സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: സ്വവർഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിനെതിരെ ബി.െജ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. സ്വവർഗാനുരാഗം ആഘോഷിക്കാതിരിക്കുകയും പരസ്യമായി പ്രദർശിപ്പിക്കാതിരിക്കുകയും പങ്കാളികളെ കെണ്ടത്താൻ ഗേ ബാറുകൾ തുടങ്ങാതിരിക്കുകയും ചെയ്യുന്നിടത്തോളം ഇതൊരു പ്രശ്നമല്ല. അവരുെട സ്വകാര്യതയിൽ അവർക്കെന്തും ആകാം. ആരും അതിൽ ഇടപ്പെടില്ല. എന്നാൽ പരസ്യ പ്രദർശനത്തിന് മുതിർന്നാൽ, അത് ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിന് ക്രിമിനൽ നിയമത്തിലെ 377ാം വകുപ്പ് ആവശ്യമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
സെക്ഷൻ 377 പ്രകാരം സ്വവർഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഇൗ വിധി പുനഃപരിശോധിക്കാനും 377ാം വകപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനുമാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താൽപര്യത്തിനനുസരിച്ച് തെരഞ്ഞടുപ്പ് നടത്തുന്നതിന്‍റെ പേരിൽ ഭയപ്പെടുന്ന അവസ്ഥയിൽ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താൽപര്യത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പിനെ നിയമത്തിന്‍റെ ചുവരുകൾക്കുള്ളിൽ തളിച്ചിടുന്നത് ഭരണഘടനയുടെ ആർട്ടിക്ക്ൾ 21ന് എതിരായിരിക്കുമെന്നും നിരീക്ഷിച്ചുെകാണ്ടാണ് കോടതി തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.