ഹണിപ്രീതിെൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങാൻ നിർദേശം
text_fieldsന്യൂഡൽഹി: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ വളർത്തുമകൾ ഹണിപ്രീതിെൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സംഗീത ധിൻഗര സേഗാൾ ഹണിപ്രീതിനോട് പൊലീസിന് മുമ്പാകെ കീഴടങ്ങാനും നിർദേശം നൽകി.
അതേ സമയം, ഹണിപ്രീതിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ഉൗർജിതമാക്കി. ചൊവ്വാഴ്ച ദേര സച്ചായുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഗുർമീതിനെ ശിക്ഷിച്ചതിനെ തുടർന്ന് പഞ്ച്ഗുളയിലെ കോടതി പരിസരത്ത് ഉണ്ടായ കലാപങ്ങൾ ആസൂത്രണം ചെയ്തതിൽ ഹണിപ്രീതിനും പങ്കുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കോടതിയിൽ നിന്ന് ഗുർമീതിനെ രക്ഷപ്പെടുത്താൻ ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.