പഞ്ച്ഗുളയിലെ കലാപം: ഹണിപ്രീത് കുറ്റം സമ്മതിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം
text_fieldsപഞ്ച്ഗുള: ഗുർമീത് റാം റഹീം സിങിനെ ബലാൽസംഗ കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ഹരിയാനയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് ഹണിപ്രീത് സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം. ഹണിപ്രീതിെൻറ കസ്റ്റഡി അപേക്ഷ നീട്ടുന്നത് സംബന്ധിച്ച് കോടതിയിൽ നൽകിയ അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കലാപങ്ങളിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.
ഗുർമീത് ബലാൽസംഗ കേസിൽ ശിക്ഷക്കപ്പെട്ടതിനെ തുടർന്ന് പഞ്ച്ഗുളയിൽ കലാപമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയത് ഹണിപ്രീതാണ്. കലാപം ഉണ്ടാക്കുന്നതിനായി വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നും ഹണിപ്രീത് സമ്മതിച്ചിട്ടുണ്ട്.ഹണിപ്രീതിെൻറ കൂട്ടുപ്രതിയായ സുക്ദീപും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഹണിപ്രീതിന് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തത് കൊടുത്തത് സുക്ദീപാണ്. ഹണിപ്രീതിെൻറ ഡ്രൈവർ രാകേഷ് കുമാർ കലാപം നടത്തുന്നതിനായി 1.26 കോടി രൂപ വിതരണം ചെയ്തതായും സമ്മതിച്ചു.
അതിനിടെ ദേര സച്ചാ സൗദയുടെ ചെയർപേഴ്സൺ വിപാസന ഇൻസാനെ വൈകാതെ ചോദ്യം ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം നിർണായ ഘട്ടത്തിലാണെന്ന് ഹരിയാന ഡി.ജി.പിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.