പഞ്ച്കുളയിൽ കലാപത്തിനായി ഹണിപ്രീത് 1.25 കോടി നൽകിയെന്ന് പൊലീസ്
text_fieldsപഞ്ച്കുള: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് പഞ്ച്കുളയിൽ അക്രമം അഴിച്ചുവിടുന്നതിന് ഗുർമീതിെൻറ വളർത്തുമകൾ ഹണീപ്രീത് 1.25 കോടി രൂപ നൽകിയെന്ന് പൊലീസ്. ഹണീപ്രീത് ഇൻസാനാണ് സംഘടനയുടെ പണം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.
ഗുർമീത് റാം റഹീമിെൻറ കുടുംബാംഗങ്ങൾ വരെ ഹണീപ്രീതിെൻറ സഹായത്തിലാണ് ജീവിച്ചിരുന്നതെന്നും അേന്വഷണ ഉദ്യോഗസഥർ പറഞ്ഞു. ഒരു ദേര അനുയായിയിൽനിന്ന് 24 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അംബാല ജയിലിലേക്കാണ് കൊണ്ടുപോകുകയെന്നും പോകുന്നവഴിക്ക് രക്ഷപ്പെടുത്താമെന്നുമായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ഗുർമീതിനെ നേരിട്ട് റോത്തക് ജയിലിലേക്കാണ് കൊണ്ടുപോയത്. പ്രാദേശിക കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമം നടത്താൻ ഗുർമീതിനെ സഹായിച്ചതിന് അറസ്റ്റിലായ, സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന പ്രീതം സിങ്ങാണ് ഹണീപ്രീതിെൻറ പങ്കാളിത്തം വെളിപ്പെടുത്തിയത്. പ്രൈവറ്റ് സെക്രട്ടറി രാകേഷ് കുമാറും ഹണീപ്രീതിെൻറ പങ്ക് വെളിപ്പെടുത്തി.
കോടതിവിധി വരുന്നതിനുമുമ്പ് ആഗസ്റ്റ് 17ന് നടന്ന ഗൂഢാേലാചനയിൽ ഹണീപ്രീത് പെങ്കടുത്തിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. ഇൗ യോഗത്തെക്കുറിച്ച് ഗുർമീതും അറിഞ്ഞിരുന്നോയെന്നത് പൊലീസ് അന്വേഷിക്കുകയാണ്. ഹണീപ്രീതിെൻറ കൂട്ടുപ്രതിയായ ദേര വക്താവ് ആദിത്യ ഇൻസാനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഹണീപ്രീത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അവരെ തെളിവെടുപ്പിനായി പലയിടത്തേക്കും കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.