ഹണിപ്രീത് കീഴടങ്ങുമെന്നതിൽ വ്യക്തതയില്ല -പൊലീസ്
text_fieldsപഞ്ച്കുള: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ വളർത്തുമകൾ ഹണിപ്രീത് കീഴടങ്ങുമെന്ന കാര്യത്തിത്തിൽ വ്യക്തതയില്ലെന്ന് പഞ്ച്കുള പൊലീസ് കമീഷണർ എ.എസ് ചൗള.
ഹണിപ്രീത് കീഴടങ്ങുമെന്നോ കോടതിയെ സമീപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങളില്ല. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പത്രകുറിപ്പ് പുറത്തിറക്കേണ്ടതില്ല. നിയമപരമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുമെന്നും കമീഷണർ അറിയിച്ചു.
ഇന്ന് ഹണിപ്രീത് കീഴടങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിനിടെ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഹണിപ്രീത് തന്നെ രംഗത്തെത്തിയിരുന്നു. ന്യൂസ്24നു നൽകിയ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് മകളെ സ്നേഹിച്ചു കൂടെയെന്നും സ്നേഹപൂർവം സ്പർശിക്കുന്നതിന് എന്താണ് കുഴപ്പമെന്നും ഹണിപ്രീത് അഭിമുഖത്തിൽ ചോദിച്ചു.
നിയമോപദേശം ലഭിച്ചശേഷം താൻ പൊലീസിൽ കീഴടങ്ങും നാടുവിട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയിരിക്കുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നു. താൻ എവിടേക്കും പോയിട്ടില്ല. ശരിയായ നിയമോപദേശം ലഭിക്കും വെര കാത്തിരിക്കുകയാണ്. നിയമ സംവിധാനത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിക്കുമെന്നും ഹണിപ്രീത് പറഞ്ഞിരുന്നു.
ഹണിപ്രീതിെൻറ മുൻകൂർ ജാമ്യാപേക്ഷ സെപ്തംബർ 27ന് ഡൽഹി ഹൈകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.