Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹണിപ്രീതി​െൻറ മുൻകൂർ...

ഹണിപ്രീതി​െൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങാൻ നിർദേശം

text_fields
bookmark_border
ഹണിപ്രീതി​െൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങാൻ നിർദേശം
cancel

ന്യൂഡൽഹി: വിവാദ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്ങി​​െൻറ വളർത്തുമകൾ ഹണിപ്രീതി​​െൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ച ജസ്​റ്റിസ്​ സംഗീത ധിൻഗര സേഗാൾ ഹണിപ്രീതിനോട്​ പൊലീസിന്​ ​ മുമ്പാകെ കീഴടങ്ങാനും നിർദേശം നൽകി.

അതേ സമയം, ഹണിപ്രീതിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ്​ ഉൗർജിതമാക്കി. ചൊവ്വാഴ്​ച ദേര സച്ചായുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്​ പൊലീസ്​ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

ഗുർമീതിനെ ശിക്ഷിച്ചതിനെ തുടർന്ന്​ പഞ്ച്​ഗുളയിലെ കോടതി പരിസരത്ത്​ ഉണ്ടായ കലാപങ്ങൾ ആസൂത്രണം ചെയ്​തതിൽ ഹണിപ്രീതിനും പങ്കുണ്ടെന്നായിരുന്നു പൊലീസ്​ കണ്ടെത്തൽ. കോടതിയിൽ നിന്ന്​ ഗുർമീതിനെ രക്ഷപ്പെടുത്താൻ ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCmalayalam newsbail pleaHoneypreet
News Summary - Honeypreet’s bail plea dismissed by Delhi HC, told to surrender-India news
Next Story