യാത്രക്കാർക്ക് കോവിഡ്: എയർ ഇന്ത്യ വിമാനങ്ങൾക്ക് അഞ്ചാം തവണയും വിലക്കേർപ്പെടുത്തി ഹോങ്കോങ്
text_fieldsന്യൂഡൽഹി: യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്. അഞ്ചാംതവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങിൽ വിലക്ക് ഏർപ്പെടുത്തുന്നത്. ഡൽഹിയിൽനിന്ന് ഹോങ്കോങിൽ എത്തിയ എയർ ഇന്ത്യ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. വിലക്ക് ഡിസംബർ മൂന്നുവരെ നീളും.
യാത്രക്ക് 72 മണിക്കൂർ മുമ്പുവരെ നടത്തിയ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് ഹോങ്കോങ്ങിലേക്ക് യാത്ര അനുവദിക്കുക. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തിയശേഷം കോവിഡ് പരിശോധനക്ക് വിധേയമാകുകയും വേണം.
ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ആഗസ്റ്റ് 18-31, സെപ്റ്റംബർ 20- ഒക്ടോബർ മൂന്ന്, ഒക്ടോബർ 17-30 എന്നീ കാലയളവിൽ ഹോങ്കോങ് വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ മുംബൈയിൽനിന്ന് േഹാങ്കോങ്ങിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ 28 മുതൽ നവംബർ 10 വരെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.