Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ വിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി ഹോ​ങ്കോങ്​

text_fields
bookmark_border
എയർ ഇന്ത്യ വിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി ഹോ​ങ്കോങ്​
cancel
camera_altrepresentative image

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനങ്ങളെ വിലക്കി ഹോ​ങ്കോങ്​​. ആഗസ്​റ്റ്​ കഴിയുന്നതുവരെ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ അനുമതിയില്ലെന്ന്​ ഹോ​ങ്കോങ്​ സർക്കാർ അറിയിച്ചു.

ജൂലൈയിൽ ഹോങ്കോങ്​ ഗ് സർക്കാർ പുറപ്പെടുവിച്ച ചട്ടമനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ യാത്രക്ക്​ 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയിൽ നെഗറ്റീവാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കൽ സമർപ്പിക്കണം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഹോങ്കോങ്ങിലെ വിമാനത്താവളത്തിൽ വെച്ച്​ കോവിഡ്​ പരിശോധന നടത്തേണ്ടതുണ്ട്.

അടുത്തിടെ എയർ ഇന്ത്യ വിമാനങ്ങളിൽ ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാർ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാരിലൂടെ കോവിഡ്​ വ്യാപിക്കാതിരിക്കാനാണ്​ സർക്കാർ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ താൽക്കാലിക വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ​

ഹോങ്കോംഗ് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ആഗസ്​റ്റ്​ 18 ന്​ ഡൽഹിയിൽ നിന്നും പുറപ്പെടാനിരുന്ന വിമാന സർവീസ്​ മാറ്റിവെച്ചതായി എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്​താൻ, നേപ്പാൾ, പാകിസ്​താൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പ്രീ-ഫ്ലൈറ്റ് ടെസ്​റ്റും കോവിഡ്​ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റും നിർബന്ധമാണ്.

കൊറോണ വൈറസ് വ്യാപനം മൂലം മാർച്ച്​ 23 മുതൽ ഇന്ത്യ അന്താരാഷ്ട്ര പാസഞ്ചർ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaHong KongFlights#Covid19
Next Story