ദുരഭിമാന കൊലപാതക ഭീഷണി; സംരക്ഷണം തേടി പെൺകുട്ടി കോടതിയിൽ
text_fieldsമുംബൈ: താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് കുടുംബത്തിൽനിന്ന് വധഭീഷണി നേരിട്ട പെ ൺകുട്ടി സംരക്ഷണം തേടി ബോംബെ ഹൈകോടതിയിൽ. പുണെ നിവാസി പ്രിയങ്ക ഷെട്ടെയാണ് ഹൈകോടത ിയെ സമീപിച്ചത്. ഇടപെടാൻ പുണെ പൊലീസ് വിസമ്മതിച്ചതോടെ കോടതിയെ സമീപിക്കുകയായി രുന്നു. ഇരുവർക്കും സംരക്ഷണം നൽകാൻ കോടതി മഹാരാഷ്ട്ര സർക്കാറിനു നിർദേശം നൽകി.
മൂന്നു വർഷമായി വീരജ് അവഗഡെ എന്ന യുവാവുമായി പ്രണയത്തിലാണെന്നും വീരജ് പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞതോടെ വീട്ടുകാർ തന്നെ ഉപദ്രവിച്ചതായും 19 കാരിയായ പ്രിയങ്ക പറഞ്ഞു. ഇരുവരെയും വെടിവെച്ചുകൊല്ലുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പരാതിയിൽ പറയുന്നു. വീട്ടിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി മുംബൈയിൽ അഭയംതേടുകയായിരുന്നു.
പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതായും ചികിത്സക്കിടെ അവളുടെ മൊഴിയെടുത്ത പൊലീസ് ബന്ധുക്കൾെക്കതിരെ നടപടിയെടുത്തില്ലെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ നിതിൻ സത്പുതെ ആരോപിച്ചു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ 50,000 രൂപ ധനസഹായം നൽകുമ്പോൾ അത്തരം വിവാഹങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽനിന്ന് പൊലീസ് മുഖംതിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.