Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യക്തി എന്ന നിലയിലും...

വ്യക്തി എന്ന നിലയിലും വിശ്വസിച്ച ​ആശയത്തിനും ഭാരതരത്ന വലിയ ബഹുമതി -എൽ.കെ. അദ്വാനി

text_fields
bookmark_border
LK Advani to attend Ram temple consecration ceremony
cancel

ന്യൂഡൽഹി: ഭാരതരത്ന പുരസ്കാരം നൽകിയതിൽ പ്രതികരണവുമായി മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല, താൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആദർശത്തിനും തത്വങ്ങൾക്കും കൂടിയുള്ള ബഹുമതിയാണിതെന്നാണ് അദ്വാനി പ്രതികരിച്ചത്.

''അതിയായ വിനയത്തോടെയും കൃതഞ്ജതയോടെയും കൂടി പറയട്ടെ. ഭാരതരത്ന ഞാൻ സ്വീകരിക്കുന്നു. ഇത് ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല. താൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആദർശത്തിനും തത്വങ്ങൾക്കും കൂടിയുള്ള ബഹുമതിയാണ്.​ ആർ.എസ്.എസിന്റെ സന്നദ്ധപ്രവർത്തകനായി ചേർന്നതു മുതൽ ഏൽപിച്ച ജോലികൾ പരമാവധി ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.''-അദ്വാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LK Advani
News Summary - Honour for me, my ideas and principles,’ says LK Advani on Bharat Ratna
Next Story