ദുരഭിമാനക്കൊല; യുവതിയുടെ സഹോദരനും ബന്ധുവും അറസ്റ്റിൽ
text_fieldsഹൈദരാബാദ്: യുവാവിനെ നവവധുവിന് മുന്നിലിട്ട് മർദിച്ചും കുത്തിയും കൊന്ന കേസിൽ വധുവിന്റെ ബന്ധുക്കൾ അറസ്റ്റിൽ. മലക്പേട്ടിലെ മാരുതി ഷോറൂമിൽ സെയിൽസ്മാനായ ബില്ലപുരം നാഗരാജുവാണ് (25) ദുരഭിമാനക്കൊലക്ക് ഇരയായത്. കേസിൽ യുവതിയുടെ സഹോദരൻ സയ്യിദ് മുബീൻ അഹമ്മദ്, ബന്ധു സയ്യിദ് ഷക്കീൽ അഹമ്മദ് എന്നിവർ അറസ്റ്റിലായി. സംഭവത്തിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ തെലങ്കാന സർക്കാറിനോട് വിശദറിപ്പോർട്ട് തേടി.
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിലാണ് പ്രതികളെ സരൂർനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി സരൂർനഗറിലെ പാഞ്ഞാള അനിൽകുമാർ കോളനിയിലെ പ്രധാന റോഡിൽവെച്ചാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. ഭാര്യ അഷ്‌റിൻ സുൽത്താനയുടെ മുന്നിലിട്ടാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ജനുവരി 31നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.