ദുരഭിമാനക്കൊല: യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കുത്തിക്കൊന്നു
text_fieldsചെന്നൈ: കരൂരിന് സമീപം 22കാരനായ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. ബാർബറായ കരൂർ കാമരാജപുരം ജയറാമിെൻറ മകൻ ഹരിഹരൻ ആണ് കൊല്ലപ്പെട്ടത്.
കാമുകിയെക്കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ യുവതിയുടെ പിതാവ് വേലൻ (43), വലിയച്ചൻ ശങ്കർ (45), അമ്മാവൻമാരായ വെള്ളച്ചാമി (35), കാർത്തിക് (40) എന്നിവരെ കരൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
കരൂർ മാരിയമ്മൻ കോവിൽ വീഥിയിൽ സലൂൺ കട നടത്തുകയാണ് ഹരിഹരൻ. രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് പെൺകുട്ടി ഹരിഹരനുമായി അകന്നു. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്.
അതേസമയം ഹരിഹരൻ ഫോണിൽവിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയെക്കൊണ്ട് ഹരിഹരനെ ഫോണിൽ വിളിപ്പിച്ചത്.
ചില സുഹൃത്തുക്കളോടൊപ്പം എത്തിയ ഹരിഹരൻ കാമുകിയുമായി വഴക്കിട്ടു. അതിനിടെ കാറിലെത്തിയ സംഘം പെൺകുട്ടിയുടെ മുന്നിൽവെച്ച് ഹരിഹരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.