തബ്ലീഗുകാർക്ക് ഇതുതന്നെ ഒരു ശിക്ഷയായി, വിചാരണ വേഗത്തിലാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് പരത്തിയെന്നാരോപിച്ച് ജയിലിലടക്കപ്പെട്ട വിദേശികളായ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരുടെ വിചാരണ ത്വരിതഗതിയിലാക്കാൻ സുപ്രീംകോടതി വിചാരണ കോടതികൾക്ക് നിർദേശം നൽകി.
വിദേശത്തുനിന്ന് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് വന്നതിന് കരിമ്പട്ടികയിൽപെടുത്തിയതിനെതിരെ തബ്ലീഗ് പ്രവർത്തകർ നൽകിയ ഹരജിയിലാണ് നിർദേശം. കേസ് 20ന് പരിഗണിക്കുന്നതിനായി സുപ്രീംകോടതി വീണ്ടും നീട്ടിവെച്ചു.
ഇതുതെന്ന അവർക്ക് ഒരു ശിക്ഷയായിട്ടുണ്ടെന്നും കുറ്റമുക്തരാക്കിയശേഷവും അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിചാരണ നേരേത്തയാക്കാൻ പട്ന ഹൈകോടതിയെ സമീപിക്കാൻ ബിഹാർ സർക്കാറിന് സുപ്രീംകോടതി നേരേത്ത നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.