Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോക്​ടറായ നിങ്ങൾ...

ഡോക്​ടറായ നിങ്ങൾ ആളുകളെ ഭിന്നിപ്പിക്കാതെ മുറിവുണക്കുന്നയാളാവ​ട്ടെ -ബി.ജെ.പി നേതാവിന്​ ഉഗ്രൻ മറുപടി നൽകി രാജ്​ദീപ്​ സർദേശായി

text_fields
bookmark_border
ഡോക്​ടറായ നിങ്ങൾ ആളുകളെ ഭിന്നിപ്പിക്കാതെ മുറിവുണക്കുന്നയാളാവ​ട്ടെ -ബി.ജെ.പി നേതാവിന്​ ഉഗ്രൻ മറുപടി നൽകി രാജ്​ദീപ്​ സർദേശായി
cancel

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചകളിൽ എതിരാളിക​ൾക്കെതിരെ കടുത്ത ആരോപണങ്ങളുയർത്തുന്ന രീതിയാണ്​ ബി.ജെ.പി വക്​താവ്​ ഡോ. സംബിത്​ പത്രയുടേത്​. പിടിച്ചുനിൽക്കാനാവാത്ത ഘട്ടത്തിൽ അവതാരകനെതിരെയും അദ്ദേഹം തിരിയും. ഇന്ത്യ ടുഡേ ചാനലിൽ പ്രമുഖ അവതാരകൻ രാജ്​ദീപ്​ സർദേശായിയെ കഴിഞ്ഞയാഴ്​ച ‘ചൈനീസ്​ ചാരൻ’ എന്ന്​ മുദ്രകുത്തിയ സംബിത്​ പത്ര, കഴിഞ്ഞ ദിവസം കശ്​മീരിൽ വയോധികൻ കൊല്ലപ്പെട്ട വിഷയത്തിൽ നടന്ന ചർച്ചയിലും അദ്ദേഹവുമായി ‘ഏറ്റുമുട്ടി’. ചർച്ച കഴിഞ്ഞ്​ അവതാരകരെ കൊമ്പുകുത്തിച്ചുവെന്ന്​ അവകാശപ്പെടുന്ന തരത്തിൽ ട്വിറ്ററിൽ പോസ്​റ്റുകളിടുന്നതാണ്​ ബി.ജെ.പി നേതാവി​​െൻറ പ്രധാന വിനോദങ്ങളിലൊന്ന്​. എന്നാൽ, ഈ അവകാശവാദങ്ങൾക്ക്​ ഉരുളക്കുപ്പേരി കണക്കെ മറുപടി നൽകി രാജ്​ദീപും രംഗത്തെത്തു​േമ്പാൾ സംഗതി കൊഴുക്കും. ഇത്തരത്തിൽ സംബിത്​ പത്രയുടെ ട്വീറ്റുകൾക്ക്​ രാജ്​ദീപ്​ നൽകിയ മറുപടികൾ വ്യാഴാഴ്​ച ട്വിറ്ററിൽ ട്രെൻഡിങ്​ ആയി. വിഭാഗീയകരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ‘ഡോക്​ടറെന്ന നിലയിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം മുറിവുണക്കുന്നയാളായിരിക്കൂ’ എന്ന രാജ്​ദീപി​​െൻറ പരാമർശം വൈറലായി. നിങ്ങൾ കമ്യൂണിസ്​റ്റുകാരനാണെന്ന പത്രയുടെ പരാമർശത്തിനും രാജ്​ദീപി​​െൻറ മറുപടി കുറിക്കുകൊള്ളുന്നതായിരുന്നു.

‘‘ഇടതും വലതും: പ്രിയ സുഹൃത്ത്​ സംബിത്​, രണ്ടിനും എനിക്ക്​ സമയമില്ല. ഒരു ‘ഇസ’ത്തിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ. അത്​ ഹ്യൂമനിസം (മനുഷ്യത്വം) ആണ്​. ആ മനസ്സുള്ളതിനാൽ ഒരു മൂന്നു വയസ്സുകാരനെ താഴ്​ന്ന നിലവാരത്തിലുള്ള രാഷ്​ട്രീയ പ്രചാരണങ്ങളുടെ ഇരയാക്കി മാറ്റാൻ എനിക്കൊട്ടും താൽപര്യമില്ല. നിങ്ങൾ നന്നായിരിക്ക​ട്ടെ.. ഡോക്​ടറെന്ന നിലയിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനു പകരം നിങ്ങൾ അവരുടെ മുറിവുണക്കുന്നയാളായിരിക്കുമെന്ന്​ പ്രത്യാശിക്കുന്നു..’’

‘മൃതദേഹത്തിനു മുകളിൽ രാഷ്​ട്രീയവും?’ എന്ന വിഷയത്തിലാണ്​ കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ ചർച്ച നടത്തിയത്​. കഴിഞ്ഞ ദിവസം കശ്​മീരിലെ സോപോറിൽ മധ്യവയസ്​കൻ ആക്രമണത്തിൽ മരിച്ച വിഷയത്തിൽ സൈന്യം പറയു​ന്നതാണ്​ ശരിയെന്നു വാദിച്ച സംബിത്​ പത്ര, രാജ്​ദീപിന്​ സൈന്യത്തെ വിശ്വസമില്ലെന്നും മറ്റുമുള്ള ​പ്രസ്​താവനയും നടത്തിയിരുന്നു. ‘കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി ഫലസ്​തീനിലെ  സ്​ത്രീയുടെ ചിത്രം പോസ്​റ്ററാക്കിയപ്പോൾ പാകിസ്​താനി വനിത ഈ പോസ്​റ്റർ ഐക്യരാഷ്​ട്ര സഭയിൽ ഉയർത്തിപ്പിടിച്ച്​ കശ്​മീരിൽ ആളുകൾ ദുരിതമനുഭവിക്കുന്നതി​​െൻറ ചിത്രമാണതെന്ന്​ പറഞ്ഞു. കോൺഗ്രസി​​െൻറയും കമ്യൂണിസ്​റ്റ്​ പാർട്ടിയുടെയും ചിത്രങ്ങൾ യു.എന്നിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ്​. എന്നാൽ, കശ്​മീരിൽ കൊല്ലപ്പെട്ട മുത്തച്​ഛ​​െൻറ മൃതശരീരത്തിൽ ഇരിക്കുന്ന ബാല​​െൻറ ചിത്രം ജിഹാദികളുടെ ക്രൂരതയുടെ സാക്ഷ്യമായി ലോകത്തുടനീളം പ്രചരിപ്പിക്കണം’ -ചർച്ചയിൽ ബി.ജെ.പി വക്​താവ്​ പറഞ്ഞു. ഈ ചർച്ചയിൽ രാജ്​ദീപുമായി കൊമ്പുകോർത്തതിനു പിന്നാലെ ട്വിറ്ററിൽ പത്രയുടെ പോസ്​റ്റ്​ ഇങ്ങനെയായിരുന്നു. 

‘സി.ആർ.പി.എഫുകാർ ആ സിവിലിയനെ പിടിച്ചുകൊണ്ടുവന്ന്​ കൊല്ലുകയായിരുന്നുവെന്ന്​ ത​​െൻറ റിപ്പോർട്ടർ പറഞ്ഞതായി രാജ്​ദീപ്​ പറയുന്നു. അദ്ദേഹത്തിന്​ ആർമിയെ വിശ്വസിക്കാൻ ഇഷ്​ടമാകുമായിരുന്നു...പക്ഷേ..
ഞാൻ പറഞ്ഞത്​, എനിക്ക്​ റിപ്പോർട്ടർമാർ പറയുന്നത്​ കേൾക്കേണ്ടതില്ല എന്നാണ്​. ഞാൻ സൈന്യം പറയുന്നത്​ എ​​െൻറ കണ്ണുമടച്ച് വിശ്വസിക്കും. അതാണ്​ ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം, രാജ്​ദീപ്​..ശുഭരാത്രി’ -ഇതായിരുന്നു പത്രയുടെ പോസ്​റ്റ്​. ഇതിന്​ രാജ്​ദീപി​​െൻറ മറുപടി ഇങ്ങനെ -‘ഡോ. സംബിത്​ പത്ര..നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം ഒരു ദേശസ്​നേഹിയായ പൗരനും പാർട്ടി ഭാരവാഹിയും തമ്മിലുള്ളതാണ്​. നല്ല ദിനമായിരിക്ക​ട്ടെ..’

ഇതിന്​ പത്ര മറുപടിയുമായെത്തി. ‘തീർച്ചയായും സർ..നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം പാർട്ടി പ്രവർത്തകനും (കമ്യൂണിസ്​റ്റ്​ പാർട്ടി മെംബർ) ദേശസ്​നേഹിയായ പൗരനും തമ്മിലുള്ളതാണ്​. ഗംഭീര ദിവസമായിരിക്ക​ട്ടെ..’ ബി.ജെ.പി നേതാവി​​െൻറ ഈ കുറിപ്പിനാണ്​ മനുഷ്യത്വത്തിലാണ്​ വിശ്വാസമെന്നും ഡോക്​ടർ മുറിവുണക്കുമെന്ന്​ പ്രത്യാശിക്കുന്നുവെന്നും രാജ്​ദീപ്​ തകർപ്പൻ മറുപടി നൽകിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterrajdeep sardesaiindia newsSambit PatraIndia todayBJP
News Summary - Hope as a doc you will be a healer and not a divider-epic reply from rajdeep to Sambit Patra-India News
Next Story