നിരാശയുടെ നടുവിലും പ്രതീക്ഷയോടെ എടുത്ത ചിത്രം; ഹിജാബ് വൈറൽ ചിത്രം എടുത്ത ഫോട്ടോഗ്രാഫർ പറയുന്നു
text_fieldsവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ വർത്ത കർണാടകയിലും ഇന്ത്യയിലെ വിവിധയിടങ്ങളിലും ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്നതിനും സംഘർഷങ്ങൾക്കും ഇടയാക്കിയിരുന്നു. വിഷയം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായി.
സ്കൂളുകളിലും കോളജുകളിലും മത ചിഹ്നങ്ങൾ പാടില്ല എന്ന കർണാടക ഹൈകോടതിയുടെ ഇടക്കാല വിധി യെ തുടർന്ന് വിദ്യാലയങ്ങളിലെത്തിയ ഹിജാബ് ധരിച്ച പെൺകുട്ടികൾ മടങ്ങിപ്പോകുന്ന കാഴ്ചയും ലോകം കണ്ടു. വിദ്യാർഥികൾക്കിടയിൽപോലും ഭിന്നിപ്പുണ്ടാക്കുന്നതിൽ വിഷയം കുത്തിപ്പൊക്കി കൊണ്ടുവന്ന സംഘ്പരിവാർ തീവ്രവാദികൾ വിജയിച്ചു. അതിനിടെയാണ് ആശ്വാസ കിരണം കണക്കെ ഒരു ചിത്രം വേഗം വൈറലായത്. ഹിജാബ് ധരിച്ച പെൺകുട്ടിയെ ചേർത്തുപിടിച്ച് നടന്നുപോകുന്ന സഹപാഠികളുടെ ചിത്രമായിരുന്നു അത്.
രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ യഥാർഥ ഇന്ത്യ എന്ന അടിക്കുറിപ്പിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കന്നഡ പത്രമായ 'പ്രജാവാണി'യിലും സഹോദര സ്ഥാപനമായ 'ഡെക്കാൻ ഹെറാൾഡി'ലും ആണ് ചിത്രം അച്ചടിച്ചുവന്നത്.
പത്രത്തിന്റെ ഫോട്ടോഗ്രാഫറായ ഇർഷാദ് മുഹമ്മദ് ആണ് ചിത്രം പകർത്തിയത്. ചിത്രം "ഐക്യത്തിന്റെ പ്രതീകമായി" സമൂഹമാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലത്ത് ഒരു പ്രതീക്ഷാജനകമായ സന്ദേശമായി പലരും ഇതിനെ കണ്ടതോടെ ഫോട്ടോ അതിവേഗം വൈറലായി. ഒരാഴ്ച അടച്ചിട്ടതിന് ശേഷം തുറന്ന കർണാടക പി.യു കോളജിന് മുന്നിൽനിന്നുമാണ് ഇർഷാദ് ചിത്രം പകർത്തിയത്.
ഒന്നിന് പുറകെ ഒന്നായി ഹിജാബ് നിരോധനം ഏറ്റെടുത്ത് കോളജുകളിലും സ്‌കൂളുകളിലും വരുന്ന സ്തോഭജനകമായ ചിത്രങ്ങൾക്കും വാർത്തകൾക്കും ഇടയിൽ ഈ ഫോട്ടോ തനിക്ക് പോസിറ്റിവിറ്റിയുടെ തിളക്കം പകരുന്നതായി ഇർഷാദ് 'ന്യൂസ് മിനട്ട്' വാർത്ത പോർട്ടലിനോട് പറഞ്ഞു. "വിഭജിക്കപ്പെടാൻ വിസമ്മതിക്കുന്ന വിദ്യാർത്ഥികളുണ്ടെന്നും രാഷ്ട്രീയത്തിന് ഇരയാകാത്ത മറ്റൊരു ഇന്ത്യയുണ്ടെന്നും പുറംലോകം കാണണമെന്ന് ഞാൻ ആഗ്രഹിച്ചു. ഇതാണ് എന്റെ കുട്ടിക്കാലത്തെ ഇന്ത്യ, ഇർഷാദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.