ദോക്ലാമിൽനിന്ന് ഇന്ത്യ പാഠം പഠിക്കണം –ചൈന
text_fields
ബെയ്ജിങ്: ദോക്ലാമിൽനിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്നും ചൈന. ദോക്ലാമിൽ 73 ദിവസം നീണ്ട പ്രതിസന്ധി അവസാനിച്ചത് ഇന്ത്യൻ സൈന്യം പിന്മാറിയതിനെ തുടർന്നാണെന്നും വിദേശകാര്യ മന്ത്രി വാങ് യി അവകാശപ്പെട്ടു. പ്രതിനിധികൾ നടത്തിയ ചർച്ചയിലെ ധാരണപ്രകാരം ഇരുരാജ്യങ്ങളുടെയും സൈന്യം ദോക്ലാമിൽനിന്ന് പിന്മാറുന്നതായി തിങ്കളാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ, ഇന്ത്യൻ പിന്മാറ്റം തങ്ങൾ ഉറപ്പുവരുത്തിയതായി ചൈന പ്രസ്താവന ഇറക്കുകയും ചെയ്തു.
എന്നാൽ, തങ്ങളുടെ സൈനികൾ പിന്മാറുന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. മാത്രമല്ല, അതിർത്തി സംരക്ഷിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനും റോഡ് നിർമാണം അടക്കമുള്ള നടപടികൾ തുടരുമെന്ന് വിദേശകാര്യ വക്താവ് ഹുവ ചുയിങ് ചൊവ്വാഴ്ച പറയുകയുമുണ്ടായി. ഇതിനെ ബലപ്പെടുത്തുന്ന രീതിയിലാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
‘ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിച്ചിരിക്കുന്നു. ഇൗ വിഷയത്തിൽ മാധ്യമങ്ങൾ ഉൗഹാപോഹം പ്രചരിപ്പിക്കുകയാണ്. ചൈനീസ് സർക്കാറിെൻറ ആധികാരിക വിവരപ്രകാരം ആഗസ്റ്റ് 28ന് ഉച്ചക്കുശേഷം ദോക്ലാമിൽനിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയിട്ടുണ്ട്. ഇതോടെ പ്രതിസന്ധി അവസാനിച്ചു’ -അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഇന്ത്യയുടെ പ്രതികരണം അറിവായിട്ടില്ല. സെപ്റ്റംബർ മൂന്നുമുതൽ അഞ്ചുവരെ ചൈനയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.