പ്രതീക്ഷ കോടതിയിൽമാത്രമെന്ന് മുൻ ആർ.എസ്.എസുകാരൻ
text_fieldsമുംബൈ: ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടത്തിൽ കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും സർക്കാർ സംവിധാനങ്ങൾ കുറ്റാരോപിതരുടെ തന്നെ നിയന്ത്രണത്തിലാണെന്നും മുൻ ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ. രാജ്യത്തെ സ്ഫോടനങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്, ബജ്റംഗ്ദൾ, വി.എച്ച്.പി സംഘടനകളാണെന്ന് ആരോപിച്ച് 2006ലെ നാന്ദഡ് സ്ഫോടന കേസിലെ വിചാരണ കോടതിയിൽ യശ്വന്ത് ഷിൻഡെ ഈയിടെയാണ് സത്യവാങ്മൂലം നൽകിയത്. കേസിൽ തന്നെ സാക്ഷിയാക്കണമെന്നും ഷിൻഡെ ആവശ്യപ്പട്ടു. ഹരജിയിൽ കോടതി സർക്കാറിനോട് മറുപടി തേടിയിരിക്കുകയാണ്.
1999ലെ കാർഗിൽ യുദ്ധം പോലെ 2019 പുൽവാമ ഭീകരാക്രമണവും പാകിസ്താന് നേരെയുള്ള മിന്നലാക്രമണവും ബി.ജെ.പിയുടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി യശ്വന്ത് ഷിൻഡെ പറയുന്നു. 98ൽ ആർ.എസ്.എഎസ് നേതാക്കളായ ഇന്ദ്രേഷ് കുമാർ, ശ്രീകാന്ത് ജോഷി എന്നിവർക്കൊപ്പം ലേഹിലേക്കുള്ള യാത്രക്കിടെയാണ് കാർഗിൽ യുദ്ധത്തെ കുറിച്ച് അറിയുന്നത്. 99ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി യുദ്ധം അടിച്ചേൽപിക്കുകയായിരുന്നുവെന്ന് യശ്വന്ത് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.