Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു ആശുപത്രി...

ഒരു ആശുപത്രി ചികിത്സിക്കി​ല്ലെന്ന്​​, മറ്റൊരിടത്ത്​​ നിരീക്ഷണത്തിൽ പോകാൻ; ആ പൊലീസുകാരൻ മരിച്ചു

text_fields
bookmark_border
ഒരു ആശുപത്രി ചികിത്സിക്കി​ല്ലെന്ന്​​, മറ്റൊരിടത്ത്​​ നിരീക്ഷണത്തിൽ പോകാൻ; ആ പൊലീസുകാരൻ മരിച്ചു
cancel

ന്യുഡൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ച ഡൽഹി പൊലീസ്​ കോൺസ്​റ്റബിൾ അമിത്​ റാണക്ക്​​ ഒരു ആശുപത്രി ചികിത്സ നിഷേധിച്ചതായും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങിയ ശേഷം പറഞ്ഞുവിട്ടതായും ആരോപണം. 31കാരനായ റാണക്ക്​ അനുഭവപ്പെട്ട ദയനീയ അനുഭവം യാദൃശ്​ചികമായി കേൾക്കാനിടയായ സഹപ്രവർത്തകനാണ്​ പങ്കുവെച്ചത്​. സ്​ഥിരീകരിക്കാത്ത ഒരു ശബ്​ദസന്ദേശത്തിലാണ്​ റാണക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത്​. ​

ജോലി കഴിഞ്ഞ്​ തിങ്കളാഴ്​ച വൈകീട്ട്​ വീട്ടിലെത്തിയ അമിത്​ റാണക്ക്​ ചെറിയ രീതിയിൽ പനിക്കുന്നുണ്ടായിരുന്നു. മരുന്ന്​ കഴിച്ച കിടന്ന അദ്ദേഹത്തിന്​ പനി കുറയാത്തിനെത്തുടർന്ന്​ ചൊവ്വാഴ്​ച പുലർച്ചെ അശോക്​ വിഹാറിലെ കോവിഡ്​ ടെസ്​റ്റിങ്​ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ അവിടെ കോവിഡ്​ പരിശോധന നടത്താൻ മാത്രമേ സാധിക്കൂവെന്നും അഡ്​മിറ്റ്​ ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്​തമാക്കി. 

അവിടെ നിന്നും പരിശോധന നടത്താൻ ​െമനക്കെടാതെ അവർ ബാബാ സ​ാഹേബ്​ അംബേദ്​കർ ആശുപത്രിയിലെത്തിയെങ്കിലും അവരും ചികിത്സിക്കാൻ കൂട്ടാക്കിയില്ല. ശേഷം മുതിർന്ന ഉദ്യോഗസ്​ഥർ ഇടപെട്ടതിൻെറ ഫലമായാണ്​ റാണക്ക്​ ദീപ്​ചന്ദ്​ ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമായത്​. ചികിത്സ ലഭിച്ച ശേഷം കോവിഡ്​ ​പരിശോധന നടത്തണമെന്ന്​ നിർദേശിച്ച്​ അവിടെ നിന്നും അവരും പറഞ്ഞയച്ചു. 

അശോക്​ വിഹാറിലെത്തിയ റാണയെ പരിശോധനക്ക്​ വിധേയനാക്കുകയും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയും ചെയ്​തു. എന്നാൽ സമയം ചെല്ലുംതോറും കാര്യങ്ങൾ വഷളാവുകയായിരുന്നു. അവിടെ നിന്നും വിദഗ്​ദ ചികിത്സക്കായി റാണയെ വീണ്ടും റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകവെ യാത്രാമധ്യേ മരിച്ചു. റാണയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന്​ ബുധനാഴ്​ച തിരിച്ചറിഞ്ഞതോടെ സഹപ്രവർത്തകരോട്​ സ്വയം നിരീക്ഷണത്തിൽ പോകൻ നിർദേശിച്ചിട്ടുണ്ട്​.

ഹരിയാനയിലെ സോനിപാത്​ സ്വദേശിയായ റാണ ഡൽഹിയിലെ ഭരത്​നഗർ പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥനായിരുന്നു. ഭാര്യയും മൂന്ന്​ വയസായ മകനുമുണ്ട്​. റാണയുടെ കുടുംബത്തിന്​ ഡൽഹി സർക്കാർ ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം ഡൽഹി പൊലീസിലെ 70 പേർക്കാണ്​ കോവിഡ്​ പിടിപെട്ടത്​. എട്ട്​ പേർ രോഗമുക്​തരായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policedelhi cop diedamit ranaallegation agains hospitalscovid test centre
News Summary - Hospital Allegedly Refused Delhi Cop, Another Said Self-Isolate. He Died- india
Next Story