നവജാതശിശുവിന് കോവിഡ് ഭേദമായി: കൈയടിച്ച് യാത്രയാക്കി ആശുപത്രി ജീവനക്കാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 36 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡിെൻറ പിടിയിൽ നിന്ന് മോചിതയായി. കുഞ്ഞിന് ആശുപത്രി ജീവനക്കാർ കൈയടികളോടെ ആശംസകളർപ്പിച്ചു. മുംബൈയിലെ സിയോൺ ആശുപത്രിയിലാണ് സംഭവം.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവരാണ് വ്യത്യസ്തമായ വിധത്തിൽ അമ്മക്കും കുഞ്ഞിനും ആശംസകളർപ്പിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ സംഭവത്തിെൻറ ദൃശ്യം പങ്കുവെച്ചു.
‘‘പോരാട്ടത്തിന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പ്രായം ഒരു തടസമേ അല്ല. മുംബൈയിലെ സിയോൺ ആശുപത്രിയിൽ 36 ദിവസം പ്രായമായ കുഞ്ഞ് കോവിഡിൽ നിന്ന് മുക്തയായി. ഡോക്ടർമാരും നഴ്സുമാരും വാർഡ് ബോയ്സും അടങ്ങിയ സംഘത്തിന് അഭിനന്ദനങ്ങൾ’’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ ട്വിറ്ററിൽ വിഡിയോ വന്നത്.
സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെ കൈയടിയുടെ ഇമോജികളോടെ ഈ വാർത്ത പങ്കുവെച്ചു. മൂന്ന് ലക്ഷം ആളുകളാണ് ഇതിനകം വിഡിയോ കണ്ടത്. ‘പ്രതീക്ഷയുടെ കിരണം’ എന്ന് വിശേഷിപ്പിച്ചാണ് ട്വിറ്റർ ഉപയോക്താക്കളിൽ പലരും ഈ വാർത്തയോട് പ്രതികരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നത്.
For people of Maharashtra, age is no bar when it comes to putting up a fight. 36 days old baby recovered from COVID-19 at Sion Hospital in Mumbai. Kudos to the team of Doctors, Nurses & Ward Boys @mybmc pic.twitter.com/UmWOtY2JnG
— CMO Maharashtra (@CMOMaharashtra) May 27, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.