Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ുഖ്യമന്ത്രിയുടെ...

മ​ുഖ്യമന്ത്രിയുടെ പുത്രഭാര്യക്ക്​ പ്രസവം; ദുരിതം രോഗികൾക്ക്​

text_fields
bookmark_border
RamanSingh
cancel

റാ​യ്​​പു​ർ: ഒ​രു യു​വ​തി പ്ര​സ​വി​ച്ചാ​ൽ സാ​ധാ​ര​ണ എ​ത്ര പേ​ർ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​വും..? യു​വ​തി​ക്കും  ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കും മ​റ്റ്​ അ​ടു​പ്പ​മു​ള്ള​വ​ർ​ക്കും എ​ന്നാ​യി​രി​ക്കും ഉ​ത്ത​രം. എ​ന്നാ​ൽ, പ്ര​സ​വി​ക്കു​ന്ന​ത്​ മ​ന്ത്രി​പു​ത്ര​​െൻറ ഭാ​ര്യ​യാ​യാ​ലോ..​ദു​രി​തം ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ​ക്കാ​ണ്. ഛത്തി​സ്​​ഗ​ഢി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ത്ര​​ഭാ​ര്യ​യു​ടെ പ്ര​സ​വ​മാ​ണ്​ 1200 ഒാ​ളം ​േരാ​ഗി​ക​ളെ​യും രോ​ഗി​ക​ളു​ടെ സ​ഹാ​യി​ക​ളെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്.

സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി ര​മ​ൺ സി​ങ്ങി​​െൻറ മ​ക​​െൻറ ഭാ​ര്യ ​െഎ​ശ്വ​ര്യ സി​ങ്ങി​​െൻറ പ്ര​സ​വ​ത്തി​നാ​യി റാ​യ്​​പു​ർ ഭീം​റാ​വു അം​ബേ​ദ്​​ക​ർ മെ​മ്മോ​റി​യ​ൽ ഹോ​സ്​​പി​റ്റ​ലി​ലെ ര​ണ്ടാം​നി​ല​യി​ലെ രോ​ഗി​ക​ളെ മു​ഴു​വ​ൻ ഒ​ഴി​പ്പി​ച്ച​താ​ണ്​​ ദു​രി​ത​മാ​യ​ത്. രോ​ഗി​ക​ളെ തൊ​ട്ടു​താ​ഴെ​യു​ള്ള നി​ല​യി​ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ ഒ​രു ക​ട്ടി​ലി​ൽ ഒ​ന്നി​ല​ധി​കം പേ​ർ കി​ട​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​യി.

െഎ​ശ്വ​ര്യ സി​ങ്ങി​നോ​ടൊ​പ്പം അ​മ്പ​തോ​ളം ​െപാ​ലീ​സു​കാ​ര​ട​ങ്ങു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. അ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ത്ര​ഭാ​ര്യ​ക്ക്​ പ്ര​ത്യേ​ക​പ​രി​ഗ​ണ​ന ന​ൽ​കാ​ൻ മ​റ്റ്​ രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്ത്​ വ​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ലേ​ക്ക്​ ഒ​രം​ഗം കൂ​ടി വ​രു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​തി​നു​വേ​ണ്ടി മ​റ്റ്​ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്​ നാ​ണ​ക്കേ​ടാ​ണെ​ന്നും ചി​കി​ത്സാ​രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​മാ​ണി​തെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ വി​കാ​സ്​ തി​വാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ, സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബം ഭീം​റാ​വു അം​ബേ​ദ്​​ക​ർ മെ​മ്മോ​റി​യ​ൽ ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​തേ​ടി​യ​ത്​ ആ​ശു​പ​ത്രി​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക​രു​ത​ണ​മെ​ന്ന്​ ബി.​ജെ.​പി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhRaman Singhchief ministermalayalam news
News Summary - Hospital Vacates Entire Floor For CM Raman Singh’s Daughter-In-Law, Pregnant Women Forced To Share Bed-India news
Next Story