മുഖ്യമന്ത്രിയുടെ പുത്രഭാര്യക്ക് പ്രസവം; ദുരിതം രോഗികൾക്ക്
text_fieldsറായ്പുർ: ഒരു യുവതി പ്രസവിച്ചാൽ സാധാരണ എത്ര പേർക്ക് പ്രയാസമുണ്ടാവും..? യുവതിക്കും ഭർത്താവിനും വീട്ടുകാർക്കും മറ്റ് അടുപ്പമുള്ളവർക്കും എന്നായിരിക്കും ഉത്തരം. എന്നാൽ, പ്രസവിക്കുന്നത് മന്ത്രിപുത്രെൻറ ഭാര്യയായാലോ..ദുരിതം ആയിരക്കണക്കിന് ആളുകൾക്കാണ്. ഛത്തിസ്ഗഢിലെ മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവമാണ് 1200 ഒാളം േരാഗികളെയും രോഗികളുടെ സഹായികളെയും ആശുപത്രി ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയത്.
സംസ്ഥാന മുഖ്യമന്ത്രി രമൺ സിങ്ങിെൻറ മകെൻറ ഭാര്യ െഎശ്വര്യ സിങ്ങിെൻറ പ്രസവത്തിനായി റായ്പുർ ഭീംറാവു അംബേദ്കർ മെമ്മോറിയൽ ഹോസ്പിറ്റലിലെ രണ്ടാംനിലയിലെ രോഗികളെ മുഴുവൻ ഒഴിപ്പിച്ചതാണ് ദുരിതമായത്. രോഗികളെ തൊട്ടുതാഴെയുള്ള നിലയിലേക്ക് മാറ്റിയതോടെ ഒരു കട്ടിലിൽ ഒന്നിലധികം പേർ കിടക്കേണ്ട അവസ്ഥയായി.
െഎശ്വര്യ സിങ്ങിനോടൊപ്പം അമ്പതോളം െപാലീസുകാരടങ്ങുന്ന സുരക്ഷാ ജീവനക്കാരും ആശുപത്രിയിലാണ് കഴിയുന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ പുത്രഭാര്യക്ക് പ്രത്യേകപരിഗണന നൽകാൻ മറ്റ് രോഗികളെ ഒഴിപ്പിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് ഒരംഗം കൂടി വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇതിനുവേണ്ടി മറ്റ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത് നാണക്കേടാണെന്നും ചികിത്സാരംഗത്തെ നിയമലംഘനമാണിതെന്നും കോൺഗ്രസ് വക്താവ് വികാസ് തിവാരി പറഞ്ഞു. എന്നാൽ, സ്വകാര്യആശുപത്രികളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ കുടുംബം ഭീംറാവു അംബേദ്കർ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സതേടിയത് ആശുപത്രിക്കുള്ള അംഗീകാരമായി കരുതണമെന്ന് ബി.ജെ.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.