ആശുപത്രികൾ നിറയുന്നു; കോവിഡ് രോഗികൾ ബംഗളൂരു വിടുന്നു
text_fieldsബംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബംഗളൂരുവിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ നിറഞ്ഞുതുടങ്ങിയതോടെ കോവിഡ് പോസിറ്റിവായവരും ചികിത്സ ലഭിക്കില്ലെന്ന ഭയത്താൽ നഗരം വിടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് പോസിറ്റിവാകുന്ന മറ്റു ജില്ലകളിലെയും മലയാളികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാരും ആംബുലൻസുകളിലും മറ്റുമായി കേരളത്തിലെയും മംഗളൂരുവിലെയും ആശുപത്രികളിലേക്ക് ചികിത്സ തേടി പോകുന്നുണ്ട്. ഇതിനു പുറമെ രോഗലക്ഷണമുണ്ടായി പരിശോധനക്കായി സാമ്പിൾ നൽകിയവരിൽ പലരും ഫലം വരുന്നതിനു മുമ്പുതന്നെ നാടുകളിലെത്തുന്നവരുമുണ്ട്. ബംഗളൂരുവിൽ ഒാക്സിജൻ സൗകര്യമുള്ള ഐ.സി.യു കിടക്കകളും വെൻറിലേറ്ററുകളും ഏറെകുറെ നിറഞ്ഞതോടെ ഇവിടെ നിന്നാൽ ചികിത്സ ലഭിക്കില്ലെന്ന ആശങ്കയെതുടർന്ന് നഗരം വിടുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് ബംഗളൂരുവിൽ 3000ത്തിലധികം കോവിഡ് പോസിറ്റിവായവരെ കാണാനില്ലെന്ന് റവന്യു മന്ത്രി ആർ. അശോക വെളിപ്പെടുത്തിയത്.
കോവിഡ് പോസിറ്റിവായവരിൽ പലരുടെയും മൊബൈലുകൾ സ്വിച്ച് ഒാഫാണെന്നും അവരിൽ പലരും ബംഗളൂരുവിൽനിന്ന് സ്ഥലം വിട്ടിട്ടുണ്ടെന്നും മന്ത്രി ആർ. അശോക പറഞ്ഞു. ബംഗളൂരുവിൽനിന്ന് അത്തരത്തിൽ കാണാതായ 3000ത്തിലധികം പേർ സൂപ്പർ സ്പ്രെഡർ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരിശോധന നടത്തുമ്പോൾ നൽകിയ വിലാസത്തിൽ അവരെ ബന്ധപ്പെടാനാകുന്നില്ല. പോസിറ്റിവായശേഷം മൊൈബൽ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും പിന്നീട് ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെടുമ്പോൾ ഐ.സി.യു കിടക്ക ലഭിക്കാൻ നെട്ടോട്ടമോടുകയാണ്.
ഇതാണ് ബംഗളൂരുവിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷവും കോവിഡ് വ്യാപന ഘട്ടത്തിൽ ഇത്തരത്തിൽ രോഗികളെ കാണാതായിരുന്നെങ്കിലും ഇപ്പോൾ ചികിത്സ ലഭിക്കാത്തതാണ് ഇത്തരമൊരു സാഹചര്യത്തിനിടയാക്കുന്നതെന്നാണ് ആരോപണം. രോഗം സ്ഥിരീകരിച്ച് ഗുരുതരമാകുന്നതിന് മുേമ്പ തന്നെ ആംബുലൻസിലോ സ്വന്തം വാഹനത്തിലോ മറ്റിടങ്ങളിലെത്തി അവിടെ ചികിത്സ ഉറപ്പാക്കുകയാണ് ഏറെ പേരും. ബംഗളൂരുവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെയും േപാസിറ്റിവ് കേസുകളുടെയും എണ്ണം കുറച്ചു കാണിക്കുകയാണെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ബുധനാഴ്ച വരെ 14,39,822 ആണെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, രോഗികൾക്ക് നൽകുന്ന നമ്പറിെൻറ എണ്ണം ഇതേ ദിവസം 14.6 ലക്ഷം കടന്നു. അതുപോലെ, ബംഗളൂരുവിൽ മരിക്കുന്നവരുടെ എണ്ണവും കുറച്ചുകാണിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.