ഹോട്ടൽ, റസ്റ്റാറൻറ് സർവിസ് ചാർജ് ഉപഭോക്താവിന് തീരുമാനിക്കാം
text_fieldsന്യൂഡൽഹി: സർവിസ് ചാർജ് എത്രയാണെന്ന് ഹോട്ടലുകളും റസ്റ്റാറൻറുകളും തീരുമാനിക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാൻ. ഹോട്ടൽ, റസ്റ്റാറൻറ് ബില്ലുകളിൽ സർവിസ് ചാർജ് നിർബന്ധമല്ല. അത് ഉപഭോക്താവിന് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ അംഗീകരിച്ച മാർഗരേഖ സംസ്ഥാനങ്ങൾക്ക് തുടർ നടപടികൾക്കായി അയച്ചുകൊടുക്കും.
പുതിയ മാർഗരേഖ പ്രകാരം ഹോട്ടലുകളും റസ്റ്റാറൻറുകളും ബിൽ തയാറാക്കുേമ്പാൾ സർവിസ് ചാർജിെൻറ കോളം ഒഴിച്ചിടണം. അവിടെ എത്ര തുക രേഖപ്പെടുത്തണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. തുടർന്ന് അതും കൂടി ചേർത്ത ബിൽ തുക നൽകാം. ബില്ലിൽ സ്ഥാപനം തന്നെ സർവിസ് ചാർജ് ഇൗടാക്കിയാൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകാമെന്നും മന്ത്രി പറഞ്ഞു.
സർവിസ് ചാർജ് ഇൗടാക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ട്. പുതിയ ഉപഭോക്തൃ ബിൽ പ്രകാരം ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാൻ അധികാരമുള്ള ഒാഫിസ് രൂപവത്കരിക്കും. സർവിസ് ചാർജ് എന്ന ഒരു സംഗതിയില്ല. അത് ഇതുവരെ തെറ്റായരീതിയിൽ ഇൗടാക്കി വരികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ടിപ്പ് എന്ന പേരിൽ അഞ്ചു മുതൽ 20 ശതമാനം വരെ സർവിസ് ചാർജ് ഇൗടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം മാർഗരേഖ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.