ഗുജറാത്തിൽ ഹോട്ടലിൽ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഉടമയെ അറസ്റ്റ്ചെയ്തു
text_fieldsഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിൽ മാംസാഹാരം കഴിക്കാനെത്തിയ ഉപഭോക്താക്കൾക്ക് ബീഫ് വിളമ്പിയ റസ്റ്റോറന്റ് ഉടമ അറസ്റ്റിൽ. റസ്‌റ്റോറന്റിൽ ബീഫ് വിളമ്പിയെന്ന വാർത്ത പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പൊലീസിൽ പരാതി നൽകി. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെസ്റ്റോറന്റിൽ റെയ്ഡ് നടത്തുകയും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന 60 കിലോഗ്രാം ബീഫ് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സൂറത്തിലെ ലാൽഗേറ്റ് പൊലീസ് സ്റ്റേഷനിൽ റസ്റ്റോറന്റ് ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോഡിബംഗ്ല മേഖലയിൽ പ്രവർത്തിക്കുന്ന നോൺ വെജ് റസ്റ്റോറന്റിൽ ബീഫ് വിളമ്പുന്നതായി സൂറത്തിലെ ഹിന്ദു സംഘടനകളിലെ മൂന്ന് പേർക്ക് വിവരം ലഭിച്ചതായും അവർ വിഷയം അന്വേഷിച്ച് വിവരം ശരിയാണെന്ന് സ്ഥിരീകരിച്ച് ലാൽഗേറ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു എന്നും പറയുന്നു. ഇറച്ചിവിതരണക്കാരൻ അൻസാർ ഹോട്ടലുടമ അറസ്റ്റിലായതിനെ തുടർന്ന് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.