ഡൽഹിയിൽ തോക്കുചൂണ്ടി ഹോട്ടൽ ഉടമയെ കൊള്ളയടിച്ചു -വിഡിയോ
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂർ മാർക്കറ്റിൽ ആയുധധാരികളായ കൊള്ളക്കാർ തോക്കിൻ മുനയിൽ ഹോട്ടൽ ഉടമയെ കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി ന്യൂ സീലംപൂർ മാർക്കറ്റിലെ കടയിൽ കയറിയ ആയുധധാരികളായ മൂന്ന് മോഷ്ടാക്കൾ തോക്ക് ചൂണ്ടി 12,000 രൂപ കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം കവർച്ചക്കാർ 12,000 രൂപ കൊള്ളയടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സമീപത്തെ ഹോട്ടലുടമ ഇടപെടാൻ ശ്രമിച്ചപ്പോൾ അക്രമികളിലൊരാൾ അയാളെ പിസ്റ്റൾ കൊണ്ട് തലയ്ക്കടിച്ചു.
മൂന്ന് മോഷ്ടാക്കൾ തോക്കുമായി കടയിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ആയുധധാരികളായ കൊള്ളക്കാരൻ കൗണ്ടറിന് മുകളിലൂടെ ചാടി പണം കൈക്കലാക്കുന്നു. മറ്റൊരാൾ കടയിൽ ഉണ്ടായിരുന്നവരിൽ നിന്ന് മൊബൈൽ ഫോണുകൾ എടുക്കുന്നത് കാണാം. ശേഷം മൂവരും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നു, ഒരു മിനിറ്റിനുള്ളിൽ മുഴുവൻ കവർച്ചയും നടന്നു.
സോം ഹോട്ടലിൽ സമാനമായ കവർച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. സംഭവം പുറത്തുപറഞ്ഞാൽ ഹോട്ടലുടമയെ അക്രമികൾ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡൽഹി പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിയുകയും അവരെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ പ്രദേശത്തെ കടയുടമകളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.