വോട്ടുചെയ്തവർക്ക് വാഗ്ദാനങ്ങളുമായി റായ്പുരിലെ ഹോട്ടലുകളും ആശുപത്രികളും മൾട്ടിപ്ലക്സുകളും
text_fieldsറായ്പുർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താൻ ലക്ഷ്യമിട്ട് വോട്ടർമാർക്ക് വിവിധ സേവനങ്ങളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത് റായ്പുരിലെ പ്രമുഖ ഹോട്ടലുകളും ആശുപത്രികളും മൾട്ടിപ്ലക്സുകളും. വോട്ടെടുപ്പ് തീയതിയായ മേയ് ഏഴുമുതൽ ഏതാനും ദിവസത്തേക്കാണ് ഛത്തിസ്ഗഢ് തലസ്ഥാനനഗരിയിലെ ഈ ഓഫറുകൾ. ചൂണ്ടുവിരലിൽ മഷി അടയാളം കാണിച്ച് ആർക്കും ഓഫറുകൾ പ്രയോജനപ്പെടുത്താമെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ല ഭരണകൂടം സംഘടിപ്പിക്കുന്ന ‘സബ് കരേ മത്തദാൻ’ (എല്ലാവരും വോട്ട് ചെയ്യണം) കാമ്പയിനിന്റെ ഭാഗമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. റൂം ബുക്കിങ്ങിന് 30 ശതമാനം, ഭക്ഷണ ഓർഡറിന് 20 ശതമാനം, ബുഫേ ഓർഡറിന് 15 ശതമാനം, മൂന്ന് ബഫേ ഓർഡറിൽ ഒന്ന് സൗജന്യം എന്നിങ്ങനെയാണ് ഒരു പ്രമുഖ ഹോട്ടൽ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.