Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവി​െൻറ...

ഭർത്താവി​െൻറ മരണവാർത്തക്ക്​ പിന്നാലെ വിവാഹ വാർഷിക സമ്മാനം; നെഞ്ചുരുകി ഭാര്യ

text_fields
bookmark_border
ഭർത്താവി​െൻറ മരണവാർത്തക്ക്​ പിന്നാലെ വിവാഹ വാർഷിക സമ്മാനം; നെഞ്ചുരുകി ഭാര്യ
cancel

ബനിവാദി(ഹരിയാന): മേജർ സതീഷ്​ ദഹിയ ഭാര്യ സുജാതക്ക്​ അയച്ച വിവാഹ വാർഷിക സമ്മാനങ്ങൾ കൈപ്പറ്റിയത്​ മരണവാർത്ത അറിഞ്ഞ്​ മണിക്കൂറുകൾക്ക്​ ശേഷം. ​ത​​െൻറ മൂന്നു വർഷത്തെ ജീവിതത്തെ മധുരമയമാക്കിയതി​ന്​ േകക്കും വെളിച്ചം നൽകിയതിന്​ കാൻഡിലും സുഗന്ധം നിറച്ചതിന്​ പൂക്കളുമായിരുന്നു ആ സമ്മാന​െപ്പട്ടിയിൽ.

സമ്മാനം കൈപ്പറ്റിയ സന്തോഷം വിളിച്ചറിയിക്കുന്ന ഭാര്യയായിരുന്നിരിക്കണം ഇതയക്കു​േമ്പാൾ മേജർ സതീഷി​​െൻറ സ്വപ്​നത്തിൽ. എന്നാൽ സമ്മാനപ്പൊതിയെത്തും മുമ്പ്​ സുജാതയെ തേടിയെത്തിയത്​ ഭർത്താവി​​െൻറ മരണവാർത്ത. തൊട്ടു പിന്നാലെ വിവാഹ വാർഷികത്തിന്​ അയച്ച സ്​നേഹോപഹാരവും.  അദ്ദേഹത്തിന്​ അവസാനമായി തന്നോടു പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന്​ ആ സമ്മാനപ്പൊതി നെഞ്ചോടടുക്കിക്കൊണ്ട്​ സുജാത പറയുന്നു.

ജമ്മുക​ശ്​മീരിലെ ഹൻദ്വാരയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ്​ 31കാരനായ മേജർ കൊല്ലപ്പെട്ടത്​. ഹൻദ്വാരയിലെ വീടിനുള്ളിൽ ഒളിച്ചിരുന്ന മൂന്നു തീവ്രവാദികളെ മേജറുടെ സംഘം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

ഭർത്താവ്​ മരിച്ചതി​​​െൻറ വേദനയിൽ ഉരുകു​േമ്പാഴും അദ്ദേഹത്തെ കുറിച്ച്​ ഒാർത്ത്​ താൻ അഭിമാനിക്കുന്നു​െവന്ന്​ സുജാത പറഞ്ഞു. രണ്ടു വയസുകാരി പ്രിയാഷ ഇവരു​െട മകളാണ്​. ഇന്നാണ്​ സതീഷി​​െൻറയും സുജാതയുടെയും വിവാഹ വാർഷികം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armymajorsatish dahiya
News Summary - Hours After Major Satish Dahiya's Death in Kashmir, Wife Got His Anniversary Gift
Next Story