ഷാ ഫൈസലിെൻറ തടങ്കൽ; ഡൽഹി ഹൈകോടതി കേന്ദ്ര വിശദീകരണം തേടി
text_fieldsന്യൂഡൽഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കശ്മീരിലെ രാഷ്ട്രീയ നേതാവുമായ ഷാ ഫൈസലിന െ തടങ്കലിലാക്കിയ സംഭവത്തിൽ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി. ഷ ാ ഫൈസലിന് എതിരെയുള്ള ലുക്കൗട്ട് സർക്കുലറിെൻറ കോപ്പി അദ്ദേഹത്തിന് നൽകാനും കോ ടതി നിർദേശിച്ചു.
സെപ്റ്റംബർ രണ്ടിനകം വിശദീകരണം നൽകണം. ഷാ ഫൈസലിെൻറ ഹരജി പ രിഗണിച്ചാണ് കോടതി ഉത്തരവ്. മൂന്നിന് ഈ ഹരജിയിലും ഷാ ഫൈസലിനെ തടങ്കലിൽ വെച്ചതി നെതിരെ നൽകിയ ഹേബിയസ് കോർപസിലും വാദം കേൾക്കും. ഷാ ഫൈസലിനെതിരെ എന്തുകാരണത്തിന ാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷക വരിസ സരസത് പറഞ്ഞു.
ലുക്കൗട്ട് സർക്കുലറിലൂെട യാത്ര തടയാം. എന്നാൽ, ഇതിെൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അറസ്റ്റ്ചെയ്യാനോ തടങ്കലിലാക്കാനോ പറ്റില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് വഞ്ചനപരമായ നടപടിയാണുണ്ടായത്. ഉന്നത പഠനത്തിനായി ഹാർവഡ് സർവകലാശാലയിലേക്ക് പോകുേമ്പാഴാണ് ഡൽഹി വിമാനത്താവളത്തിൽ ഷാ ഫൈസലിനെ പൊതു സുരക്ഷ നിയമപ്രകാരം തടഞ്ഞുവെച്ച് ശ്രീനഗറിലേക്ക് കൊണ്ടുപോയത്.
ഭാര്യയും കുട്ടിയും ഡൽഹിയിലുള്ളതിനാൽ ശ്രീനഗറിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിട്ടും അധികൃതർ തിരിച്ചയക്കുകയായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ ഷാ ഫൈസൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന ജമ്മു- കശ്മീർ സർക്കാറിെൻറ വാദം മണ്ടത്തമാണെന്ന് അഭിഭാഷക പറഞ്ഞു.
കർശന നിയന്ത്രണമേർപ്പെടുത്തിയ കശ്മീരിൽ സ്വാതന്ത്ര്യദിനത്തലേന്ന് വിമാനത്താവളം ശൂന്യമായിരുന്നു. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഷാ ഫൈസലിനെതിരെ ഒരു കേസും നിലവിലില്ല. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ക്രിമിനൽ കുറ്റമാണോ എന്നു അവർ ചോദിച്ചു.
ലുക്കൗട്ട് സർക്കുലറിെൻറ കോപ്പി നൽകണമെന്ന ഷാ ഫൈസലിെൻറ അപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ വികാസ് മഹാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.