കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു VIDEO
text_fieldsഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രതിശ്രുത വരന്റെ കൺമുന്നിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകൾ തകർത്തു. കേസിലുൾപ്പെട്ട ആറു പേരിൽ മൂന്നു പേരുടെ വീടുകളാണ് ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തിയത്. പ്രാദേശിക അധികാരികളുടെ നേതൃത്വത്തിലായിരുന്നു ഇത്.
കഴിഞ്ഞ ദിവസം അഷ്ഠ്ഭുജി ക്ഷേത്രത്തിന് സമീപത്തെ വനമേഖലയിലാണ് ക്രൂര സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ പ്രതിശ്രുത വരൻ 17കാരിയുടെ വീട്ടിലെത്തുകയും ഇരുവരുമൊന്നിച്ച് പിന്നീട് ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്തിരുന്നു.
#WATCH | MP: Bulldozer demolishes the house of the 3 arrested accused in the Rewa gang rape case. The search is also on for the other 3 accused in the case, the administrative is locating their assets, after which action will also be taken on their homes: ASP Anil Sonkar, Rewa pic.twitter.com/gvJhDbvKtr
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 19, 2022
വൈകുന്നേരത്തോടെ ഇരുവരെയും ആറു പ്രതികളും ചേർന്ന് തടഞ്ഞുവെക്കുകയും പ്രതിശ്രുത വരനെ മർദിക്കുകയുമായിരുന്നു. തുടർന്നാണ് യുവാവിന്റെ കൺമുന്നിൽവെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പ്രതികളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഇതിൽ രണ്ടു പേരെ മുംബൈയിൽനിന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.