Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശി തരൂരിന്‍റെ...

ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള പാർലമെന്‍റ്​ സമിതി പെഗസസ്​ ചോർത്തൽ പരിശോധിക്കും

text_fields
bookmark_border
Sasi Tharoor
cancel

ന്യൂഡൽഹി: പാർലമെന്‍റിലെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റി പെഗസസ്​ ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ നടന്ന ചോർത്തൽ പരിശോധിക്കുന്നു. ശശി തരൂർ അധ്യക്ഷനായ കമ്മിറ്റി ജൂലൈ 28ന്​ വിഷയം ചർച്ചക്കെടുക്കുമെന്നാണ്​ റിപ്പോർട്ട്​. കേന്ദ്ര ഐ.ടി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്​മെന്‍റ്​ എന്നിവർക്ക്​ ഇക്കാര്യത്തിൽ എന്താണ്​ പറയാനുള്ളതെന്ന്​ കമ്മിറ്റി കേൾക്കും. പെഗസസ്​ ഉപയോഗിച്ച്​ നടന്ന ഫോൺ ചോർത്തൽ രാജ്യത്ത്​ വലിയ ചർച്ചയായതിന്​ പിന്നാലെയാണ്​ ഇത്​ പരിശോധിക്കാനുള്ള ഐ.ടി കമ്മിറ്റിയുടെ നീക്കം.

​െപഗസസ്​ ഉപയോഗിച്ച്​ നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ്​ കേന്ദ്രസർക്കാർ പറയുന്നത്​. പെഗസസ്​ സർക്കാറുകൾക്ക്​ മാത്രമേ നൽകാറുള്ളു. ചൈനയോ പാകിസ്​താനോ ഇന്ത്യയിലെ പ്രമുഖ വ്യക്​തികളുടെ വിവരങ്ങൾ ചോർത്തിയെന്ന്​ വിശ്വസിക്കാൻ സാധിക്കുമോയെന്ന് ഇതുമായി ബന്ധപ്പെട്ട്​ ശശി​ തരൂർ ട്വീറ്റ്​ ചെയ്​തിരുന്നു.

ഇത്​ ആദ്യമായല്ല പാർലമെന്‍റ്​ സമിതി പെഗസസ്​ ഉപയോഗിച്ച്​ നടന്ന ചോർത്തൽ പരിശോധനക്ക്​ എടുക്കുന്നത്​. 2019ലും സമാനമായ പരിശോധനയുണ്ടായിരുന്നു. വാട്​സാപ്പുമായി ബന്ധപ്പെട്ട്​ പെഗസസ്​ ചോർത്തൽ നടന്നപ്പോഴായിരുന്നു അന്ന്​ പരിശോധന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi thaoorPegasus
News Summary - House IT panel likely to take up Pegasus issue on July 28
Next Story