വനിതാ ദിനത്തിൽ വീട്ടുപകരണങ്ങളുടെ പരസ്യം; മാപ്പ് പറഞ്ഞ് ഫ്ലിപ്പ്കാർട്ട്
text_fieldsവനിതാ ദിനത്തിൽ അടുക്കള ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവച്ച മാർക്കറ്റിംഗ് പിഴവിൽ ക്ഷമാപണം നടത്തി ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്പ്കാർട്ട്. വനിതാ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് അയച്ച സന്ദേശം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. വനിതാ ദിനത്തിൽ വനിതകൾക്കായി 299 രൂപക്ക് അടുക്കള ഉപകരണങ്ങൾ വാങ്ങാമെന്ന സന്ദേശമായിരുന്നു ഫ്ലിപ്പകാർട്ട് ഉപഭോക്താക്കൾക്ക് അയച്ചത്. സന്ദേശം വിവേചന ചുവയുള്ളതാണെന്നും, അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉപഭോക്താക്കൾ പ്രതികരിച്ചിരുന്നു.
ട്വിറ്ററിൽ ഫ്ലിപ്പ്കാർട്ടിനെതിരായ വിമർശനങ്ങൾ രൂക്ഷമായതോടെ കമ്പനി ക്ഷമാപണം നടത്തുകയായിരുന്നു.
ഫ്ലിപ്പ്കാർട്ട് സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സഹിതം ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഈ സന്ദേശത്തിലെ പ്രശ്നം കണ്ടുപിടിക്കാമോ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഫ്ലിപ്പ്കാർട്ടിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സ്ത്രീകളെ അടുക്കള ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുന്ന കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രം നിന്ദ്യമാണെന്ന് സമൂഹ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. ലിംഗ വിവേചനപരമായ സന്ദേശം പങ്കുവച്ചതിനെതിരെ ട്വിറ്ററിലും നിരവധി പേരാണ് വിമർശനം ഉയർത്തിയത്.
ഇതോടെ ക്ഷമാപണക്കുറിപ്പുമായി ഫ്ലിപ്പ്കാർട്ട് രംഗത്തെത്തുകയായിരുന്നു.
നിരവധി കമ്പനികളാണ് വനിതാ ദിനത്തിൽ വിവേചനപരമായ സന്ദേശങ്ങളുമായി എത്തിയത്. ഇതിനുദാഹരണമായി വിവിധ കമ്പനികളുടെ പരസ്യങ്ങളും സന്ദേശങ്ങളും ട്വിറ്റർ പങ്കുവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.