Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിടക്കയിൽ മൂത്രമൊഴിച്ച...

കിടക്കയിൽ മൂത്രമൊഴിച്ച ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് വീട്ടമ്മ

text_fields
bookmark_border
കിടക്കയിൽ മൂത്രമൊഴിച്ച ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് വീട്ടമ്മ
cancel
Listen to this Article

ഇൻഡോർ: കിടക്കയിൽ മൂത്രം ഒഴിച്ചതിന് വീട്ടമ്മ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഒമ്പത് വയസ്സുകാരിയെ ഇവർ അടുത്ത ബന്ധുവിൽനിന്ന് ദത്തെടുത്തതാണ്. സംഭവത്തിൽ നാൽപ്പതുകാരിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പൊള്ളലേറ്റിട്ടുന്ന് ശിശുക്ഷേമ സമിതി (സി‍.ഡബ്ല്യു.സി) പ്രസിഡന്റ് പല്ലവി പോർവാൾ വെളിപ്പെടുത്തി. ശരീരത്തിൽ നഖം കൊണ്ട് മാന്തി മുറിവേറ്റിട്ടുണ്ടെന്നും തലയിൽനിന്ന് കുറച്ചു മുടി നഷ്ടമായിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീ അതിക്രൂരമായാണ് കുട്ടിയോട് പെരുമാറിയതെന്നും പോക്സോ കുറ്റവും ചുമത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പെൺകുട്ടി ചികിത്സയിലാണെന്നും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshburns adopted daughter
News Summary - Housewife burns adopted daughter's private parts after urinating on her bed
Next Story