മദ്രാസ് ഹൈകോടതി ജഡ്ജിക്കെതിരായ ട്രോൾ: വീട്ടമ്മ അറസ്റ്റിൽ
text_fieldsചെന്നൈ: മദ്രാസ് ഹൈകോടതി ജഡ്ജിയെ വ്യക്തിപരമായി പേരെടുത്ത് ആക്ഷേപിക്കുന്ന ട്രോൾ പ്രചരിപ്പിച്ചതിന് വീട്ടമ്മയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ മഹാലക്ഷ്മിയെന്ന യുവതിയെയാണ് അറസ്റ്റ് ചെയ്ത് വെല്ലൂർ ജയിലിലടച്ചത്. മദ്രാസ് ഹൈകോടതി ജസ്റ്റിസ് എൻ കിരുബാകരനെതിരെ ട്രോളുകൾ പ്രചരിപ്പിച്ചതാണ് യുവതിക്ക് വിനയായത്.
സെപ്റ്റംബറിൽ നടത്തിയ ക്ലാസ് ബഹിഷ്കരണ സമരത്തിനെതിരായ ഹരജിയിൽ സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ ജസ്റ്റിസ് എൻ കിരുബാകരൻ രൂക്ഷമായി വിമർശിച്ചിരുന്നു. വിധിയെ എതിർത്ത് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
എന്നാൽ മഹാലക്ഷ്മി ജഡ്ജിയുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവിടുകയും വിധിക്ക് പിന്നിൽ ജസ്റ്റിസിന് മറ്റു കാരണങ്ങളുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെ എൻ കിരുബാകരൻ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ 25 അധ്യാപകർ കൂടി അറസ്റ്റിലാകാനുണ്ടെന്നും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്‍റുകളുമായി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഒഫീസർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.