'മോദിയേ കൈ തൊഴാം കേൾക്കുമാറാകണം' -പമ്പിലെ മോദി ചിത്രത്തിനുനേരെ കൈ കൂപ്പി യുവതി; ചിത്രം വൈറൽ
text_fieldsന്യൂഡൽഹി: 'ഇനിയെങ്കിലും ഈ ജനദ്രോഹ ഇന്ധനവില വർധന മതിയാക്കാമോ?'- കൈ കൂപ്പിയുള്ള ആ നിൽപ്പിന്‍റെ അർഥം ഇതായിരുന്നിരിക്കണം. എന്തായാലും പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രത്തിനുനേരെ കൈ കൂപ്പി നിൽക്കുന്ന യുവതിയുടെ ചിത്രം വൈറലായിരിക്കുകയാണ്. രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ രാജ്യത്ത് എതിർപ്പ് ശക്തമാകുന്നതിനിടെ, ഈ വേറിട്ട പ്രതിഷേധച്ചിത്രം ശ്രദ്ധേയമാകുകയാണ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്.
സ്വന്തം കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ ഫ്ലക്‌സിന് നേരെ യുവതി കൈകൂപ്പി നില്‍ക്കുന്നതാണ് ചിത്രം. 'ഇതിന് അടിക്കുറിപ്പ് നൽകൂ' എന്ന കുറിപ്പോടെയാണ് ബി.വി. ശ്രീനിവാസ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
Caption this 👇 pic.twitter.com/NVC4FBmVIr
— Srinivas B V (@srinivasiyc) July 14, 2021
അതിനിടെ, രാജ്യത്ത് ഇന്ധന വില തുടർച്ചയായി ഉയരുകയാണ്. കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു. ഡീസൽ തൊണ്ണൂറ് രൂപയോട് അടുക്കുകയും ചെയ്തു. മേയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.