Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ...

പുതുച്ചേരിയിൽ വീട്ടമ്മമാർക്ക്​ പ്രതിമാസം ആയിരം രൂപ ധനസഹായം

text_fields
bookmark_border
പുതുച്ചേരിയിൽ വീട്ടമ്മമാർക്ക്​ പ്രതിമാസം ആയിരം രൂപ ധനസഹായം
cancel

ചെന്നൈ: പുതുച്ചേരിയിൽ ദാരിദ്ര്യരേഖക്ക്​ താഴെയുള്ള മുഴുവൻ വീട്ടമ്മമാർക്കും പ്രതിമാസം ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുതുച്ചേരി നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസാമി അവതരിപ്പിച്ച ബജറ്റിലാണ്​ പ്രഖ്യാപനമുള്ളത്​. 21-57 പ്രായപരിധിയിൽപെടുന്ന വീട്ടമ്മമാരാണ്​ സഹായത്തിനർഹരാവുക.

സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിലെ പ്ലസ്​ വൺ, പ്ലസ് ​ടു വിദ്യാർഥികൾക്ക്​ ലാപ്​ടോപ്​, ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ സൈക്കിൾ, പുതുച്ചേരിയിൽ നിയമ സർവകലാശാല, കാരൈക്കാലിൽ വന-ശാസ്ത്ര ഗവേഷണ കേന്ദ്രം തുടങ്ങിയവയാണ്​ മറ്റു പ്രഖ്യാപനങ്ങൾ.

കാരിക്കലിൽനിന്ന്​ ശ്രീലങ്കയിലേക്ക്​ യാത്ര-ചരക്ക്​ കപ്പൽ സർവിസ്​ ഇക്കൊല്ലം തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puducherry
News Summary - housewives get Rs 1000 monthly financial assistance
Next Story